അഡ്വ. മാതാദാസ് ഒറ്റതൈക്കല്‍ നിര്യാതനായി
Monday, July 24, 2017 2:03 AM IST
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകാംഗം അഡ്വ. മാതാദാസ് ഒറ്റതൈക്കല്‍ (48) ജൂലൈ 22 -നു ശനിയാഴ്ച ഷിക്കാഗോയില്‍ നിര്യാതനായി. ചിങ്ങവനം ഒറ്റതൈക്കല്‍ പരേതനായ മാര്‍ക്കോസ് തരകന്റെയും തങ്കമ്മയുടെയും മകനാണ്. ജെനിമോള്‍ ആണ് ഭാര്യ. മക്കള്‍ : എലൈന്‍ , മാര്‍ക്ക്, ജേക്കബ്. സഹോദരങ്ങള്‍ : സത്യദാസ് (കെനിയ), യേശുദാസ് (ലൈബീരിയ), ദാസ് പ്രകാശ് (കെനിയ).

ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ലെജിസ്ലേറ്റീവ് / ലെയ്സണ്‍ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . ജൂലൈ 30-നു ഞായറാഴ്ച ഷിക്കാഗോ മെയ്വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ (611 Maple St, Maywood, IL 60153) രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പൊതു ദര്‍ശനം.

ജൂലൈ 31 തിങ്കളാഴ്ച രാവിലെ 9.30 നു സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഹില്‍ സൈഡിലുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 S Wolf Rd, Hillside, IL 60162) സംസ്‌കാരം.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി