എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് ഡാളസിൽ സെപ്റ്റംബർ രണ്ടിന്
Monday, July 24, 2017 6:41 AM IST
ടെക്സാസ് (ഇർവിംഗ്): അമേരിക്കൻ വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറന്പിൽ എൻ.കെ. ലൂക്കോസിന്‍റെ പാവനസ്മരണയ്ക്കായി നടക്കുന്ന 12ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് ഇത്തവണ ഡാളസിൽ നടക്കും. സെപ്റ്റംബർ രണ്ടിനു ശനിയാഴ്ച നടക്കുന്ന ടൂർണമെന്‍റിനു ആതിഥ്യമരുളുന്നത് ഡാളസ് സ്്രെടെക്കേഴ്സ് വോളിബോൾ ക്ലബാണ്.

ടൂർണമെന്‍റിന്‍റെ കിക്കോഫ് ഡാളസിൽ നടന്നു. എൻ.കെ. ലൂക്കോസ് നടുപ്പറന്പിൽ ട്രസ്റ്റ് മെന്പറായ പയസ്റ്റിൻ ജോണ്‍, മറ്റു ട്രസ്റ്റ് അംഗങ്ങൾ, ബിസിനസ് പ്രതിനിധികൾ, ഡാളസ് സ്്രെടെക്കേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബിജു തോമസ് (ലോസണ്‍ ട്രാവൽസ് സിഇഒ) ആണ് ടൂർണമെന്‍റ് ഗ്രാന്‍റ് സ്പോണ്‍സർ ഡിഎംഎ, എൻഎസ്എസ്, കെസിസി തുടങ്ങി ഡാളസിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണവും ടൂർണമെന്‍റിനുണ്ട്. ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ഡാളസിലെ കായിക പ്രേമികളെ കായികവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡാളസ് സ്്രെടെക്കേഴ്സ് പ്രസിഡണ്ട് സുനിൽ വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഷിബു ഫിലിപ്പ് (214) 6035153,
ജിനു കുടിലിൽ (347) 2412032,
തങ്കച്ചൻ ജോസഫ് (972) 7463435,
സേവ്യർ ഫിലിപ്പ് (214) 6297355
സുനിൽ വർഗീസ് (214) 5437556

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ