അമേരിക്കൻ ഭദ്രാസനങ്ങളിൽ നിന്നുള്ളവരെ സഭ മാനേജിംഗ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു
Monday, July 24, 2017 6:44 AM IST
ന്യൂയോർക്ക്: മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളിലേക്ക് അമേരിക്കൻ ഭദ്രാസനങ്ങളിൽ നിന്ന് (നോർത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ്) മാനേജിംഗ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. പരി. കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ കോട്ടയം പഴയ സെമിനാരിയിലെ ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ ഓഡിറ്റോറിയത്തിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ വച്ചാണ് പരി.ബാവ നോമിനേറ്റ് ചെയ്തത്.

ആർക്കിടെക്ചർ ആൻഡ് എൻജിനിയറിംഗ് കമ്മിറ്റിയിൽ ജോസഫ് ഏബ്രഹാം (ന്യൂജേഴ്സി), ഏബ്രഹാം പന്നിക്കോട്ട് (ക്ലീവ്ലാൻഡ്, ഒഹായോ) എന്നിവരെയും ഫിനാൻസ് കമ്മിറ്റിയിലേക്ക് ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം (വാഷിംഗ്ടണ്‍ ഡിസി), റോയി എണ്ണച്ചേരിൽ (ന്യൂയോർക്ക്), പ്ലാനിംഗ് കമ്മിറ്റിയിലേക്ക് ഫാ. മാത്യു കോശി (അറ്റ്ലാന്‍റ), പബ്ലിക്ക് റിലേഷൻസ് കമ്മിറ്റിയിലേക്ക് ജോർജ് തുന്പയിൽ (ന്യൂജേഴ്സി) എന്നിവരെയാണ് പരി. ബാവ തിരുമേനി നോമിനേറ്റ് ചെയ്തത്. ഇതു സംബന്ധിച്ച അറിയിപ്പ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എല്ലാവർക്കും അയച്ചു.

വറുഗീസ് പോത്താനിക്കാട്