ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ്ബോൾ: ബിഗ് ബോളർ ബ്രാൻഡും നോ മേഴ്സിയും ജേതാക്കൾ
Tuesday, July 25, 2017 5:21 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബാസ്കറ്റ് ബോൾ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ ബിഗ് ബോളേഴ്സ് ബ്രാൻഡും ഹൈസ്കൂൾ വിഭാഗത്തിൽ നോ മേഴ്സിയും വിജയികളായി. രാവിലെ ഒന്പതിനു മൗണ്ട് പ്രോസ്പെക്ടറിലുള്ള റെക് പ്ലെക്സ് പാർക്ക് ഡിസ്ട്രിക്ടിൽ പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്ത ടൂർണമെൻറിൽ 14 ടീമുകളാണ് പങ്കെടുത്തത്.

കോളേജ് വിഭാഗം ഫൈനൽ മത്സരത്തിൽ റോഷൻ മുരിങ്ങോത്തു നയിച്ച ബിഗ് ബോളർ ബ്രാൻഡ് അവസാന നിമിഷത്തിലാണ് എബി അലക്സാണ്ടർ നയിച്ച എസ്എംഡിയെ പരാജയപ്പെടുത്തിയത്. കെവിൻ റോയ്, സാം ഡേവിഡ്, ജസ്റ്റിൻ നെല്ല, അലിഷ് കൂപ്ലി , ജിതിൻ ഫിലിപ്പ്, ബെഞ്ചി ജോസ്, മാക്സ് തച്ചേട്ട്, എബ്രഹാം മണപ്പള്ളിൽ, സേവ്യർ മണപ്പള്ളിൽ, സിറിൾ ഫിലിപ്പ്, എബിൻ സാം, കെവിൻ കളപ്പുരയിൽ, സിറിൾ മാത്യു തുടങ്ങിയവരാണ് വിജയിച്ച ടീമിലുണ്ടായിരുന്നത.്

വിജയികൾക്ക് അഗസ്റ്റിൻ കരിംകുറ്റിയിൽ സ്പോണ്‍സർ ചെയ്ത എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക് എവർറോളിംഗ് ട്രോഫിയും ടോം സണ്ണി സ്പോണ്‍സർ ചെയ്ത ക്യാഷ് അവാർഡും ലഭിച്ചു.

ഹൈസ്കൂൾ വിഭാഗത്തിലും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിന്‍റെ അവസാന നിമിഷത്തിലാണ് നിക്കി മാണി നയിച്ച നോ മേഴ്സി ടീം ഷിജിൽ പാലക്കാട്ട് നയിച്ച വൂൾഫ് പാക്ക് ടീമിനെ പരാജയപ്പെടുത്തിയത്. സിറിൾ മാത്യു, മാക്സ് തച്ചേട്ട്, എബ്രഹാം മണപ്പള്ളിൽ, മെൽവിൻ സുനിൽ, ക്രിസ് തോമസ്, ലിബിൻ ഫിലിപ്പ് തുടങ്ങിയവരാണ് വിജയിച്ച ടീമിലുണ്ടായിരുന്നത്. വിജയികൾക്ക് വിനു മാമ്മൂട്ടിൽ സ്പോണ്‍സർ ചെയ്ത എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ സ്പോണ്‍സർ ചെയ്ത ഏലി സൈമണ്‍ മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഷിബു മുളയാനിക്കുന്നേൽ സ്പോണ്‍സർ ചെയ്ത കാഷ് അവാർഡും ലഭിച്ചു.
||
ജോണ്‍സൻ കണ്ണൂക്കാടൻ നേതൃത്വം നൽകിയ ബാസ്കറ്റ്ബോൾ കമ്മിറ്റിയിൽ മത്തിയാസ് പുല്ലാപ്പള്ളിൽ, ജിതേഷ് ചുങ്കത് എന്നിവരാണുണ്ടായിരുന്നത്. യൂത്ത് കണ്‍വീനർമാരായി എബി അലക്സാണ്ടർ , ജോജോ ജോർജ്, ജെറി കണ്ണൂക്കാടൻ, റോഷൻ മുരിങ്ങോത്തു, ആൽവിൻ രത്തപ്പിള്ളിൽ, കെവിൻ കുഞ്ചെറിയ എന്നിവരാണ് മത്സരങ്ങളുടെയും രജിസ്ട്രേഷന്‍റെയും കാര്യങ്ങൾ നിയന്ത്രിച്ചത്. തികച്ചും പ്രൊഫഷണലായി നടത്തിയ മത്സരങ്ങൾ നിയന്ത്രിച്ചത് പ്രൊഫഷണൽ റഫറിമാരായിരുന്നു. ഷിക്കാഗോ മലയാളി സമൂഹത്തിലെ വളരെയധികം കാണികൾ ഈ മത്സരങ്ങൾ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എത്തിയിരുന്നു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ഷാബു മാത്യു, ജേക്കബ് പുറയംപള്ളിൽ, സണ്ണി മൂക്കെട്ട്, ടോമി അന്പേനാട്ട് , ബിജി സി മാണി തുടങ്ങിയവർ നേതൃത്വം നൽകി. ഈ മത്സരങ്ങൾ വിജയകരമായി നടത്തുവാൻ സഹകരിച്ച എല്ലാ സ്പോണ്‍സർമാർക്കും, മറ്റു എല്ലാവർക്കും ജോണ്‍സൻ കണ്ണൂക്കാടൻ നന്ദി പറഞ്ഞു.

ഷിക്കാഗോയിൽ ഇന്ന് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളീ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ സംഘടനയുടെ വെബ് സൈറ്റായ www.chicagomalayaleeassociation.org ലും ഫേസ്ബുക് പേജ് കളിലും ഇമെയിൽ ഗ്രൂപ്പ് കളിലും നിന്നും അറിയാവുന്നതാണ്. ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാനും ഷിക്കാഗോയിലെ ഏറ്റവും വലിയ മലയാളീ കൂട്ടായ്മയുടെ ഭാഗമാകുവാനും ആഗ്രഹിക്കുന്നവർ പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം ( 847 287 0661) സെക്രട്ടറി ജിമ്മി കണിയാലി (630 903 7680) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ജിമ്മി കണിയാലി