മാർ ജേക്കബ് അങ്ങാടിയത്ത് സെന്‍റ് ജൂഡ് മിഷൻ സന്ദർശിച്ചു
Friday, August 11, 2017 7:26 AM IST
ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ സാൻ ബർണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്‍റ് ടെറസിലെ സെന്‍റ് ജൂഡ് മിഷനിൽ രൂപതാധ്യക്ഷൻ അഭി. മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്ദർശിച്ച് ദിവ്യബലി അർപ്പിച്ചു.

ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ കീഴലുള്ള നാൽപ്പതാമത്തെ മിഷനാണിത്. എസ്വിഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. സോണി സെബാസ്റ്റ്യനാണ് മിഷൻ ഡയറക്ടർ. ഷിക്കാഗോ രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, സാന്‍റാ അന്ന ഫൊറോന വികാരി ഫാ. ജയിംസ് നിരപ്പേൽ, ഫാ. ബിജു മണ്ഡപം എസ്വിഡി, ഫാ. ജേക്കബ് വെട്ടത്ത് എംഎസ് എന്നിവർ ദിവ്യബലിയിൽ സഹകാർമികരായിരുന്നു.

സെന്‍റ് ജൂഡ് മിഷൻ രൂപീകരണത്തിനുശേഷം ആദ്യമായെത്തിയ അഭി. പിതാവിനെ സഭാംഗങ്ങൾ ഒത്തുചേർന്നു സ്നേഹോഷ്മളമായി സ്വീകരിച്ചു. കൈക്കാരൻ ബെന്നി മറ്റപ്പള്ളിൽ പൂച്ചെണ്ട് നൽകി. ഫാ. ബിജു മണ്ഡപം സ്വാഗതം പറഞ്ഞു. കൈക്കാരൻ ബൈജു വിതയത്തിൽ നന്ദി പറഞ്ഞു.

വി. കുർബാനയ്ക്കുശേഷം അഭി. പിതാവ് മിഷൻ സമൂഹവുമായി ആശയവിനിമയം നടത്തി. സീറോ മലബാർ സഭയുടെ പൈതൃകത്തെ കുറിച്ചും, സഭയുടെ അമേരിക്കയിലെ സാന്നിധ്യത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. മിഷൻ അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പിതാവ് മറുപടി നൽകി.

ദൈവത്തോടും സഭയോടും ഒത്തുചേർന്നു സ്നേഹിക്കുന്ന ഒരു പുതിയ സമൂഹമായി സെന്‍റ് ജൂഡ് മിഷൻ ആയിത്തീരട്ടെ എന്നും സാൻ ബർണാഡിനോയിലുള്ള സീറോ മലബാർ കുടുംബാംഗങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു ഇടവകയായി വളരട്ടെ എന്നും പിതാവ് ആശംസിച്ചു.

സജി രശ്മി കപ്പാട്ടിൽ ദന്പതിമാരുടെ വിവാഹവാർഷികത്തിന്േ‍റയും, ബൈജു വിതയത്തിലിന്‍റെ പിറന്നാളിനും പിതാവ് പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശീർവദിക്കുകയും ചെയ്തു.

സെന്‍റ് ജൂഡ് മിഷന് ആത്മീയ നേതൃത്വം നൽകുന്ന സോണി അച്ചനെ പ്രത്യേകം അഭിനന്ദിച്ചു. സജി കപ്പാട്ടിൽ, ബിനു ജോസഫ്, മിനി ബൈജു, റീത്ത ബിനു, ലാലി ബെന്നി, രശ്മി സജി എന്നിവർ അഭിവന്ദ്യ പിതാവിന്‍റെ സന്ദർശനം വിജയപ്രദമാക്കുവാൻ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം