ഇന്ത്യയുമായുള്ള ബന്ധം പ്രസിഡന്‍റ് ട്രംപ് മെച്ചപ്പെടുത്തി: രാജാ ക്യഷ്ണമൂർത്തി
Friday, August 11, 2017 7:57 AM IST
ഷിക്കാഗോ: ഒന്പാമയുടെ ഭരണകാലക്ക് ഇന്ത്യയുമായി തുടങ്ങിവച്ച സുഹൃദ്ബന്ധം പ്രസിഡന്‍റ് ഡോണൾഡ് കൂടുതൽ മെച്ചപ്പെടുത്തിയതായി ഷിക്കാഗോയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും ഇന്ത്യൻ വംശജനമായ രാജാകൃഷ്ണ മൂർത്തി അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 3ന് ഇന്ത്യൻ വിദേശവകുപ്പുമന്ത്രി കാര്യാലയം ഡൽഹിയിൽ സംഘടിപ്പിച്ച യുഎസ് ഇന്ത്യ ഫോറത്തിന്‍റെ ഉദ്ഘാടന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ക്യഷ്ണമൂർത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യ യുഎസ് ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെട്ടു എന്നുളളത് ആഗോളതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടതായി കൃഷ്ണമൂർത്തി പറഞ്ഞു. അമേരിക്ക എന്നും ഇന്ത്യ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന സമ്മേളത്തിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഡൽഹിയിലെ വസതിയിൽ ഇരുവരും 20 മിനിറ്റുനേരം ചർച്ച നടത്തി. രാഷ്ട്രപതിഭവനിൽ നിന്നും ഒരുമൈൽ അകലെയുള്ള വില്ലിംഗ്ടണ്‍ ആശുപത്രി( ഇപ്പോൾ രാം മനോഹർ ലോഹ) ആശുപത്രിയിലായിരുന്നു തന്‍റെ ജനനമെന്നും ഇന്ത്യ തന്‍റെ ജ·ദേശമാണെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

ഷിക്കാഗോയിൽ നിന്നും യുഎസ് കോണ്‍ഗ്രസിൽ എത്തിയതിനുശേഷം പ്രധാനമന്ത്രി പലതവണ അമേരിക്ക സന്ദർശിച്ചുവെങ്കിലും പല കാരണങ്ങളാലും നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞില്ലെന്നൂം ഇതു തന്‍റെ ആദ്യ സന്ദർശനമാണെന്നും കൃഷ്ണമൂർത്തി പറഞ്ഞു. പ്രധാനമന്ത്രിയെ ഷിക്കാഗോ സന്ദർശിക്കുന്നതിനായി ക്ഷണിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ