ആരിസോണയിൽ ഫാഷൻ ഷോ 19 ന്
Saturday, August 12, 2017 8:12 AM IST
ആരിസോണ: ആരിസോണയിലെ പ്രവാസികൾക്ക് നവ്യാനുഭവവുമായി "സംസ്കൃതി 2017’ ഫാഷൻ ഷോ ഓഗസ്റ്റ് 19 ന് എഎസ് യു പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ അരങ്ങേറും. കെഎച്ച്എയുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്‍റെ വൈവിധ്യമാർന്ന സാംസ്കാരിക പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും അന്തസത്ത ഉൾക്കൊണ്ടുകൊണ്ടാണ് ഫാഷൻ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ പ്രധാന അണിയറ പ്രവർത്തകയായ ജിൻസി ഡിൻസ് (ആയുർ വില്ല) പറഞ്ഞു. ഇരുപത്തഞ്ചിലധികം അംഗങ്ങൾ പങ്കെടുക്കുന്ന ഫാഷൻ ഷോ പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷൻ സങ്കല്പങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന പ്രദർശനം കാണികൾക്ക് ഒരു ദൃശ്യ വിസ്മയമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: മനു നായർ