ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു
Saturday, August 12, 2017 8:20 AM IST
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) അമേരിക്കയിലെ മലയാള ഗ്രന്ഥശാലകൾക്ക് പുരസ്കാരം നൽകി ആദരിക്കുന്നു. ഗ്രന്ഥ ശാലയുടെ പേര്, മേൽ നോട്ടം വഹിക്കുന്ന സ്ഥാപനം, സ്ഥാപിച്ച വർഷം, പുസ്തകങ്ങളുടെ എണ്ണം, അമേരിക്കയിലുള്ള മലയാളി സാഹിത്യകാരൻമാരുടെ പുസ്തകങ്ങളുടെ എണ്ണം, ഗ്രന്ഥശാലയുടെ മുഖ്യ പ്രവർത്തകർ, ഗ്രന്ഥശാലയുടെ പ്രതിനിധിയായി ലാനാ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോണ്‍, ഇമെയിൽ വിവരങ്ങൾ സഹിതം ഓഗസ്റ്റ് 30 നകം ലഭിക്കേണ്ടതാണ്.

വിവരങ്ങൾ അറിയിക്കേണ്ട വിലാസം email- jmathews335@gmail.com. or: 64 Leroy Ave, Valhalla, NY- 10595.

വിവരങ്ങൾക്ക്: ജോസ് ഗെഹാലിൽ (പ്രസിഡന്‍റ്) 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) 914 450 1442, ജോസൻ ജോർജ് (ട്രഷറർ) 469 767 3208.

റിപ്പോർട്ട്: പി.പി. ചെറിയാൻ