പ്ലെയിനോ സെന്‍റ് പോൾസ് പള്ളിയിൽ ഒവിബിഎസ്
Saturday, August 12, 2017 8:21 AM IST
പ്ലെയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽ ഉൾപ്പെട്ട പ്ലെയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ഒവിബിഎസ് ഓഗസ്റ്റ് 17 മുതൽ 20 വരെ നടക്കും. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഡയറക്ടർ ഫാ. ജയിംസ് ചെറിയാൻ ഒവിബിഎസിന് നേതൃത്വം നൽകും.

ന്ധഎല്ലാവർക്കും ന· ചെയ്യുവിൻ’’ എന്നതാണ് ഈവർഷത്തെ മുഖ്യചിന്താവിഷയം. ഗാന പരിശീലനം, ബൈബിൾ ക്ലാസുകൾ, ചിത്രരചന, വിവിധ കലാ പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈവർഷത്തെ ഒവിബിഎസ്.

പരിപാടികളുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയ് ഉമ്മൻ, സെക്രട്ടറി മറിയ മാത്യു, സണ്‍ഡേ സ്കൂൾ പ്രിൻസിപ്പൽ ലിൻസ് ഫിലിപ്പ് എന്നിവർ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ബിജോയി ഉമ്മൻ 214 491 0406, മറിയ മാത്യു 469 565 8030, ലിൻസ് ഫിലിപ്പ് 916 806 9235.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം