റെനിറ്റ, ജെയിൻ മികച്ച ബാസ്കറ്റ് ബോൾ താരങ്ങൾ
Saturday, August 12, 2017 8:22 AM IST
ഡാളസ്: സൗത്ത് വെസ്റ്റ് മാർത്തോമ്മ യുവജന വിഭാഗം ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ ഡാളസിൽ സംഘടിപ്പിച്ച സ്പോർട്സ് ടൂർണമെന്‍റിൽ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച് ജേതാക്കളായി.

ഒക്ലഹോമ, ഹൂസ്റ്റണ്‍, ലബോക്, ഡാളസ് തുടങ്ങിയ പള്ളികൾ ഉൾപ്പെട്ട സൗത്ത് വെസ്റ്റ് മേഖലയിലെ ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിൽ മികച്ച കളിക്കാരായി റെനിറ്റ എബി തോമസ്, ജെയിൻ മാത്യു എന്നിവരെ തിരഞ്ഞെടുത്തു. റെനിറ്റ മെഡിക്കൽ വിദ്യാർഥിയും ജയിൻ സിപിഎ ബിരുദധാരിയുമാണ്.

ഓഗസ്റ്റ് ആറിന് ഫാർമേഴ്സ് മാർത്തോമ്മ പള്ളിയിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

റിപ്പോർട്ട്: എബി മക്കപ്പുഴ