മാഗിന്‍റെ ജനറൽബോഡി ഓഗസ്റ്റ് 20-ന്
Sunday, August 13, 2017 1:18 AM IST
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്‍റെ (മാഗ്) 2017-ലെ അർധവാർഷിക ജനറൽബോഡി ഓഗസ്റ്റ് 20-നു വൈകുന്നേരം നാലിനു 1415 പാക്കർ ലെയിൻ, സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽ വച്ചു നടക്കുന്നതാണ്.

അർധവാർഷിക റിപ്പോർട്ടും, കണക്കും, നിയമാവലിയിൽ ചില ഭേദഗതിക്കുന്ന നിർദേശങ്ങളും മറ്റും അജണ്ടയിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ മെന്പർമാരും, ബോർഡ് അംഗങ്ങളും, ജനറൽബോഡി മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചെറുകര (പ്രസിഡന്‍റ്), സുരേഷ് രാമകൃഷ്ണൻ (സെക്രട്ടറി) 832 451 8652, ജോസഫ് കെന്നഡി (ട്രഷറർ) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: മാത്യു വൈരമണ്‍