പ്ര​ഫ. വൈ​ദ്യ​ലിം​ഗ ശ​ർ​മ്മ ഡാ​ള​സി​ൽ
Monday, August 14, 2017 6:06 AM IST
ഡാ​ള​സ്: ഭാ​ഗ​വ​ത ആ​ചാ​ര്യ·ാ​രി​ൽ പ്രാ​യം​കൊ​ണ്ടും അ​റി​വു​കൊ​ണ്ടും ഒ​ന്നാ​മ​നാ​യ പ്ര​ഫ. വൈ​ദ്യ​ലിം​ഗ ശ​ർ​മ്മ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ ഭാ​ഗ​വ​ത പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഡാ​ള​സി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് പ​രി​പാ​ടി.

സം​സ്കൃ​ത, മ​ല​യാ​ള ഭാ​ഷ​ക​ളു​ടെ അ​ധ്യാ​പ​ക​നാ​യി തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ ആ​ധ്യാ​ത്മി​ക​മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദ്യ​ലിം​ഗ ശ​ർ​മ്മ, ല​ളി​ത​വും സ​ര​സ​വു​മാ​യ സം​ഭാ​ഷ​ണം​കൊ​ണ്ട് ഭ​ക്തി​ര​സാ​നു​ഭ​വം ഉ​ണ്ടാ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി എ​ത്ര കേ​ട്ടാ​ലും മ​തി​വ​രാ​ത്ത​താ​ണെ​ന്ന് കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പെ​ട്ടു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ലം ഭാ​ഗ​വ​ത സ​പ്താ​ഹം 2008 ൽ ​ന​ട​ത്തി​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​നാ​ണ് വൈ​ദ്യ​ലിം​ഗ ശ​ർ​മ്മ ഡാ​ള​സി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ന​വാ​ഹ യ​ജ്ഞ​ത്തി​ൽ ഭാ​ഗ​വ​ത ആ​ചാ​ര്യ·ാ​രാ​യ മി​ധു​ന​പ്പി​ള്ളി വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യും ഇ​രി​ഞ്ഞാ​ട​പ്പി​ള്ളി പ​ദ്മ​നാ​ഭ​ൻ ന​ന്പൂ​തി​രി​യും പ​ങ്കു ചേ​രും. ആ​ചാ​ര്യ·ാ​രു​ടെ ആ​ചാ​ര്യ​നി​ൽ നി​ന്നും വി​ജ​യ​ദ​ശ​മി പു​ണ്യ​ദി​ന കാ​ല​ത്തി​ൽ, ഭാ​ഗ​വ​തം ശ്ര​വി​ക്കു​ന്ന​ത് അ​നു​ദി​നം അ​നു​ഭ​വി​ക്കു​ന്ന സം​സാ​ര​ക്ലേ​ശ​ത്തി​നെ ത​ര​ണം ചെ​യ്യു​വാ​നു​ള്ള അ​നു​ഗ്ര​ഹം ല​ഭി​ക്കു​ക്കു​ന്ന​തി​നു​ള്ള അ​ത്യു​ത്ത​മ​മാ​യ അ​വ​സ​ര​മാ​ണെ​ന്ന് കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ കേ​ശ​വ​ൻ നാ​യ​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.