ട്രം​പ് 2020 പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Monday, August 14, 2017 6:21 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ 2020ൽ ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 13ന് ​പു​റ​ത്തി​റ​ക്കി​യ ആ​ദ്യ ടി​വി പ​ര​സ്യ​ത്തി​ൽ ത​ന്‍റെ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഏ​ഴു മാ​സം കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ വ​ൻ നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് വ​ള​രെ കു​റ​യ്ക്കു​ന്ന​തി​നും സ്റ്റോ​ക് റെ​പ്ര​സു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ പ്ര​തി​രോ​ധ​നി​ര വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ​തു​ത​ന്നെ​യാ​ണ് നേ​ട്ട​ങ്ങ​ളാ​യി ട്രം​പ് ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ത​ന്‍റെ ജോ​ലി തു​ട​രു​വാ​ൻ അ​മേ​രി​ക്ക​ൻ ജ​ന​ത ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ശ​ത്രു​ക്ക​ൾ ത​ന്‍റെ വി​ജ​യം കാ​ണു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല എ​ന്നും പ​ര​സ്യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​വാ​ൻ വൈ​റ്റ് ഹൗ​സ് ത​യാ​റാ​യി​ട്ടി​ല്ല.

ചാ​ർ​ല​ട്സ് വി​ല്ല​യി​ൽ ന​ട​ന്ന വൈ​റ്റ് സു​പ്ര​മി​സ്റ്റു​ക​ളും എ​തി​രാ​ളി​ക​ളും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ അ​ടു​ത്ത​ദി​വ​സം ത​ന്നെ ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ പ​ര​സ്യം പു​റ​ത്തി​റ​ക്കി​യ​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ