ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 19 ന്
Tuesday, August 15, 2017 5:53 AM IST
ഷി​ക്കാ​ഗോ: മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 19ന് (​ശ​നി) ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് പ​രി​പാ​ടി.

മി​ക​ച്ച ക​ലാ​കാ​രന്മാ​രും ക​ലാ​കാ​രി​ക​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത​വും സം​ഗീ​ത​വും ക​ലാ​പ​രി​പാ​ടി​ക​ളും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വ​സ്ത്ര​ങ്ങ​ളു​ടേ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടേ​യും വാ​ണി​ജ്യ​മേ​ള​യും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ശൈ​ലി​യി​ൽ പാ​കം ചെ​യ്ത നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശാ​ല​ക​ളും മേ​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കും.

പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ന്ധ​ഹോം ഫോ​ർ ഹോം​ലെ​സ്’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കു​വാ​ൻ വി​നി​യോ​ഗി​ക്കു​മെ​ന്ന് യു​വ​ജ​ന​സ​ഖ്യം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഫെ​സ്റ്റി​ലേ​ക്കു​ള്ള ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന റ​വ. ഏ​ബ്ര​ഹാം സ്ക​റി​യ, ഈ​പ്പ​ൻ ചാ​ക്കോ​യ്ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ്, റോ​യി തോ​മ​സ്, ഷൈ​ല എ. ​വ​ർ​ഗീ​സ്, ഐ​പ്പ് സി. ​വ​ർ​ഗീ​സ് പ​രി​മ​ണം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല