ഇ​ന്ത്യാ പ്ര​സ് ക്ല​ബ് സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​മ​രു​ളി ഷി​ക്കാ​ഗോ
Tuesday, August 15, 2017 5:59 AM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഏ​ഴാ​മ​ത് നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന് ഓ​ഗ​സ്റ്റ് 24ന് ​ഷി​ക്കാ​ഗോ​യി​ൽ തി​രി​തെ​ളി​യും. ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന സ​മ്മേ​ള​നം 24, 25, 26 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ഇ​റ്റാ​സ്ക​യി​ലെ ഹോ​ളി​ഡേ ഇ​ന്നി​ൽ ആ​ണ് ന​ട​ക്കു​ക. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

മാ​ധ്യ​മ രം​ഗ​ത്തെ പു​തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ലെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വ്യ​ത്യ​സ്ത സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ ക​ലാ സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം.​ബി രാ​ജേ​ഷ് എം​പി, എം. ​സ്വ​രാ​ജ് എം​എ​ൽ​എ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ള​ക​ന​ന്ദ, ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ, ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ, ഷാ​നി പ്ര​ഭാ​ക​ര​ൻ, പി.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക സം​ഘ​ട​നാ സാ​ര​ഥി​ക​ൾ, ഫൊ​ക്കാ​ന, ഫോ​മ, എ​ൻ​എ​സ്എ​സ്, എ​ക​ഐം​ജി, ലാ​ന തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്ര​സ് ക്ല​ബി​ന്‍റെ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റു​ക​ൾ ന​ട​ക്കും. ച​ട​ങ്ങി​ൽ മാ​ധ്യ​മ സാ​മൂ​ഹി​ക സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ മു​ഹ​മ്മ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ക​ണി​യാ​ലി, സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, ട്ര​ഷ​റ​ർ ജോ​സ് കാ​ടാ​പ്പു​റം, ഹോ​സ്പി​റ്റാ​ലി​റ്റി ചെ​യ​ർ​മാ​ൻ ജോ​യ് ചെ​മ്മാ​ച്ചേ​ൽ, ബി​ജു സ​ഖ​റി​യ, പ്ര​സ​ന്ന​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കാ​ടാ​പ്പു​റം