ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, August 18, 2017 4:27 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ന്യൂ​യോ​ർ​ക്കി​ലെ 64-ാം സ്ട്രീ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ ആ​ഘോ​ഷി​ച്ചു.

ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ എ​ട്ടി​ന് കോ​ണ്‍​സ​ൽ ജ​ന​റ​ൽ സ​ന്ദീ​പ് ച​ക്ര​വ​ർ​ത്തി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍​റി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. സാം​സ്കാ​രി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും പ​ദ്യ​പാ​രാ​യ​ണ​വും അ​വ​ത​രി​പ്പി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ഇ​രു​നൂ​റോ​ളം പേ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ സ്വാ​ധീ​ന​ത്താ​ൽ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യ എം​ബ​യ​ർ സ്റ്റേ​റ്റ് ബി​ൽ​ഡിം​ഗ് ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ ദീ​പാ​ലം​കൃ​ത​മാ​യ​ത് ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​വ​ർ​ഷം "​ഇ​ന്ത്യ@70’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും കോ​ണ്‍​സു​ലേ​റ്റ് തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ത്യു​ക്കു​ട്ടി ഇ​ശോ