ന്യൂജേഴ്സി കേരളാ കൾച്ചറൽ ഫോറത്തിന്‍റെ വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 27-ന്
Saturday, August 19, 2017 2:36 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ കലാ-സാംസ്കാരിക സംഘടനയായ കേരളാ കൾച്ചറൽ ഫോറത്തിന്‍റെ 28-മതു വാർഷികവും ഓണാഘോഷവും ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ഓഗസ്റ്റ് 27-നു വൈകിട്ട് അഞ്ചിനു ഓണസദ്യയോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്നു ചെണ്ടമേളത്തിന്േ‍റയും, താലപ്പൊലിയുടേയും അകന്പടിയോടെ മഹാബലിയെ സ്റ്റേജിലോക്ക് ആനയിക്കും. താലപ്പൊലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നതാണ്. ബർഗൻ കൗണ്ടി ഭാരവാഹികൾ, ഏഷ്യൻ പസഫിക് ഐലന്‍റ് ഇന്‍റർകോണ്‍സുലേറ്റ് ഭാരണാധികാരികൾ എന്നിവരും പങ്കെടുക്കും.

ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന കലാവിരുന്നിൽ ഗാനമേള, കോമഡിഷോ, കുട്ടികളുടെ പുഞ്ചിരി മത്സരം, നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറും. മുതിർന്നവരെ ആദരിക്കൽ, തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവർത്തകർക്ക് അവാർഡും നൽകുന്നതാണ്. ഇതിനായി പ്രത്യേകം കമ്മിറ്റികൾ പ്രവർത്തിച്ചുതുടങ്ങി.

ജാതിമതഭേദമെന്യേ ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: ദാസ് കണ്ണംകുഴിയിൽ (പ്രസിഡന്‍റ്) 201 281 5050, എൽദോ പോൾ (വൈസ് പ്രസിഡന്‍റ്) 201 370 5019, ദേവസി പാലാട്ടി (സെക്രട്ടറി) 201 921 9109, ടി.എസ് ചാക്കോ (പേട്രൻ) 201 262 5979, ആന്‍റണി കുര്യൻ (ജോയിന്‍റ് സെക്രട്ടറി) 201 836 6537, ഉണ്ണികൃഷ്ണൻ നായർ (201 320 4297), ടി.എം. സാമുവേൽ (201 261 4563).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം