കെ​സി​എ​സ് ഓ​ണാ​ഘോ​ഷം 27ന്
Saturday, August 19, 2017 7:10 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന് (​ഞാ​യ​ർ) ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​സി​എ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ആ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ കേ​ര​ള കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​ഘോ​ഷ​ത്തോ​ടൊ​പ്പം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

എ​ല്ലാ അം​ഗ​ങ്ങ​ളും മു​ണ്ടും ജു​ബ​യും സെ​റ്റു​സാ​രി​യും ധ​രി​ച്ച് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി മ​ന്ന​നെ വ​ര​വേ​ൽ​ക്കാ​ൻ എ​ല്ലാ സ​മു​ദാ​യ സ്നേ​ഹി​ക​ളും ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ