പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ
Saturday, August 19, 2017 7:11 AM IST
പെ​യ​ർ​ലാ​ൻ​ഡ് (ടെ​ക്സ​സ്): ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​ന് പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 12ന് ​പു​തു​താ​യി നി​ർ​മി​ച്ച കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും കൊ​ടി​യേ​റ്റും പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​റൂ​ബ​ൻ താ​ന്നി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

19ന് (​ശ​നി) വൈ​കു​ന്നേ​രം ഏ​ഴി​ന് ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 20ന് (​ഞാ​യ​ർ) രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും, തു​ട​ർ​ന്ന് അ​ടി​മ​വ​യ്ക്ക​ൽ, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ൽ എ​ന്നി​വ​ക്കു​ശേ​ഷം ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ എം​എ​സ്ടി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ട​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം നേ​ടു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​റൂ​ബ​ൻ താ​ന്നി​ക്ക​ലും കൈ​ക്കാ​ര​ൻ​മാ​രും പ്ര​സു​ദേ​ന്തി​മാ​രാ​യ ബി​ജു മു​ക്ര​ക്കാ​ട്ട്, ജേ​ക്ക​ബ് മാ​ത്യു, ജെ​യ്സ​ണ്‍ തേ​ക്കും​പു​റം, ജോ​ണ്‍ പ​ത്രോ​സ്, ജോ​ണി മ​ത്താ​യി, ജോ​സ​ഫ് ഗ്രി​ഗ​റി, ജ​സ്റ്റി​ൻ പൗ​ലോ​സ്, കു​ര്യ​ൻ ഡേ​വി​ഡ്, രെ​ജി മൊ​യ​ല​ൻ, സോ​ജ​ൻ പോ​ൾ, ഷി​ബു ജോ​സ​ഫ്, ടെ​ൽ​സ​ണ്‍ പ​ഴം​പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി