ഡാ​ള​സ് മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, August 19, 2017 7:14 AM IST
ഇ​ർ​വിം​ഗ്(​ഡാ​ള​സ്): ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ച​ട​ങ്ങു​ക​ളോ​ടെ ഓ​ഗ​സ്റ്റ് 15ന് ​ഇ​ർ​വിം​ഗി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പ്ലാ​സാ​യി​ൽ ആ​ഘോ​ഷി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പ​ഹാ​രം ചാ​ർ​ത്തി എം​ജി​എം​എ​ൻ​ടി സെ​ക്ര​ട്ട​റി റാ​വു ക​ൽ​വാ​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ ചെ​യ​ർ​മാ​ൻ ഡോ.​പ്ര​സാ​ദ് തോ​ട്ട​ക്കു​റ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​തോ​ടൊ​പ്പം ഭാ​ര​ത​സം​സ്കാ​ര​ത്തി​ന്‍റെ ന​ല്ല വ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​വാ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഇ​വി​ടെ കൂ​ടി​യി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്ന് തോ​ട്ട​കൂ​റ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി അ​ട​രാ​ടി​യ രാ​ഷ്ട്ര പി​താ​വ് മ​ഹാ​ത്മ​ജി, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ലാ​ൽ ല​ജ്പ​ത്റാ​യി, ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്, ഭ​ഗ​ത് സിം​ഗ്, സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു എ​ന്നി​വ​ർ ഉ​യ​ർ​ത്തി​പി​ടി​ച്ച ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും തോ​ട്ട​കു​റ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ നേ​വി ആ​ർ​മി വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന ഗ​വി​കു​മാ​ർ, മേ​ജ​ർ രാ​ജ് ദീ​പ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ദേ​ശീ​യ പ​താ​ക​യും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ