ഫിലാഡൽഫിയായിൽ വർണാഭമായ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം
Monday, August 21, 2017 8:00 AM IST
ഫിലാഡൽഫിയ: കേരളീയക്രൈസ്തവപൈതൃകവും, പാരന്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാല ഫിലാഡൽഫിയ റീജിയണിലെ സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കർ ഒന്നു ചേർന്ന് ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തിയ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങൾ വർണശബളമായി. ഒരേ വിശ്വാസം, പല പാരന്പര്യങ്ങൾ എന്നതായി ì ആഘോഷങ്ങളുടെ കാതൽ.

ശനിയാഴ്ച വൈകുന്നേരം സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ æകുർബാനയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളിൽ ഫിലാഡൽഫിയ അതിരൂപതാ ആക്സിലിയറി ബിഷപ് അഭി. എഡ്വേർഡ് ഡിലിമൻ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ലത്തീൻ ആരാധനാക്രമത്തിലുള്ള ദിവ്യബലിയിൽ കാത്തലിക് അസോസിയേഷന്‍റെ ആത്മീയാചാര്യ·ാരായ റവ. ഡോ. സജി മുക്കൂട്ട് (സീറോ മലങ്കര), ഫാ. വിനോദ് മഠത്തിപ്പറന്പിൽ (സീറോമലബാർ), ഫാ. റെന്നി കട്ടേൽ (ക്നാനായ), ഫാ. ഷാജി സിൽവ (ലത്തീൻ) എന്നിവർ സഹകാർമ്മികരായി. ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ ഓഗസ്റ്റ് 15ന്‍റെ സവിശേഷതകളായ ഇൻഡ്യൻ സ്വാതന്ത്ര്യദിനവും, മാതാവിന്‍റെ സ്വർഗാരോപണതിരുനാളും ബിഷപ് എടുത്തുപറഞ്ഞു.

പൗരോഹിത്യ ശുശ്രൂഷയുടെ 25 സംവൽസരങ്ങൾ പൂർത്തിയാക്കി സിൽവർ ജൂബിലി ആഘോഷിക്കുന്ന അസോസിയേഷൻ ചെയർമാൻ കൂടിയായ റവ. ഡോ. സജി മുക്കൂട്ടിനെയും, ദാന്പത്യജീവിതത്തിൽ ഇ പത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട സിൽവർ ജൂബിലി ദന്പതിമാരെയും ദിവ്യബലിമധ്യേ അഭി. ബിഷപ് ആശീർവദിച്ചëഗ്രഹിച്ചു.

ട്രൈസ്റ്റേറ്റ് ഏരിയായിൽനിന്നും ആദ്യമായി കന്യാസ്ത്രിയായി സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവച്ച മെഡിക്കൽ ഡോക്ടർ കൂടിയായ റവ. സി. ജോസ്ലിൻ എടത്തിലിനെയും ഈ അവസരത്തിൽ ആദരിക്കുകയുണ്ടായി.

കാത്തലിക് അസോസിയേഷന്‍റെ ഈ വർഷത്തെ ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ ഒരു പ്രധാന ആകർഷണം സണ്ടേസ്കൂൾ കുട്ടികൾക്കായി നടത്തപ്പെട്ട ബൈബിൾ സ്പെല്ലിങ്ങ് ബീ മൽസരമായി. നാലുമുതൽ ഒൻപതു വരെ ക്ലാസുകളിലെ കുട്ടികൾക്കായി വി. ലൂക്കായുടെ സുവിശേഷത്ത ആസ്പദമാക്കി നടത്തപ്പെട്ട സ്പെല്ലിംഗ് ബീ മൽസരത്തിൽ സെന്‍റ് ജൂഡ് മലങ്കര പള്ളിയിൽനിന്നുള്ള കൃപാ സൈമണ്‍ ചാന്പ്യനും, മേരിയേൽ സജൻ റണ്ണർ അപ്പും ആയി. സ്പെല്ലിംഗ് ചാന്പ്യന് 200 ഡോളർ കാഷ് അവാർഡും, റണ്ണർ അപ്പിë 100 ഡോളർ കാഷ് അവാർഡും ജോസഫ് മെതിക്കളം ദിവംഗതയായ കത്രീനാ മെതിക്കളത്തിന്‍റെ സ്മരണാർത്ഥം സ്പോണ്‍സർ ചെയ്തു. ജോസ് മാളേയ്ക്കൽ ആയിരുന്നു സ്പെല്ലിംഗ് ബീ കോർഡിനേറ്റർ.

ദിവ്യബലിയെ തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ ബിഷപ് ഡിലിമാൻ മുഖ്യാതിഥിയായി. പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. സജി മുക്കൂട്ടിലിനെ പ്ലാക്ക് നൽകി ആദരിച്ചു.
ഫിലാഡൽഫിയായിലെ നാലു കത്തോലിക്കാ പള്ളികൾ അവതരിപ്പിച്ച കോമഡി സ്കിറ്റ്, ഡാൻസ്, മാർഗം കളി, പുരാതന പാട്ട് എന്നിവ കാണികളെല്ലാം ആസ്വദിച്ചു. ബേബി തടവനാൽ, നിമ്മി ദാസ് എന്നിവയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട അവതരണ നൃത്തങ്ങൾ മനോഹരമായി. സജീവ് ശങ്കരത്തിൽ, ഫിലിപ് എടത്തിൽ മെർലി പാലത്തിങ്കൽ, മെർലിൻ അഗസ്റ്റിൻ എന്നിവർ പബ്ലിക്ക് മീറ്റിങ്ങിന്‍റെ എംസിമാരായി. ഫിലിപ് ജോണ്‍ ആയി ì കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റു ചെയ്തത്.

ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ റവ. ഡോ. സജി മുക്കൂട്ട്, സീറോമലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, സെ. ജോണ്‍ നനമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റെന്നി കട്ടേൽ, ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ഷാജി സിൽവ, അസോസിയേഷൻ പ്രസിഡന്‍റ് ചാർലി ചിറയത്ത്, വൈസ് പ്രസിഡന്‍റുമാരായ ഡോ. ബിജു പോൾ, തോമസ്കുട്ടി സൈമണ്‍, ജോ. സെക്രട്ടറി ഫിലിപ് എടത്തിൽ, ട്രഷറർ ജോസഫ് മാണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷപരിപാടികൾ ഏകോപിപ്പിച്ചു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ