2018 ഫൊക്കാനാ കണ്‍വൻഷൻ: അബ്ദുൾ പുന്നയൂർക്കുളം സാഹിത്യസമ്മേളനം ചെയർമാൻ, ടോം മാത്യൂസ് സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാൻ
Monday, August 21, 2017 8:06 AM IST
ന്യൂയോർക്ക്: 2018 ജൂലൈ 5 മുതൽ പെൻസിൽവേനിയയിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വൻഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ സമ്മേളനത്തിന്‍റെ ചെയർമാനായി അബ്ദുൾ പുന്നയൂർക്കുളവും അതോടൊപ്പം നടക്കുന്ന സാഹിത്യ അവാർഡു കമ്മിറ്റിയുടെ ചെയർമാനായി ടോം മാത്യൂസും പ്രവർത്തിക്കും.

ഡിട്രോയിട്ടിൽനിന്നുള്ള അബ്ദുൾ പുന്നയൂർക്കുളം ആഗോളതലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ്. നോവലുകളും, കഥ, കവിതാ സമാഹാരങ്ങളുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് അബ്ദുൾ.

ന്യൂജേഴ്സിയിൽ നിന്നുള്ള ടോം മാത്യൂസ് ആദ്യകാല മലയാളികളിലൊരാളാണ്. മലയാളത്തിെൻറ നിത്യ രോമാഞ്ചമായ ചങ്ങന്പുഴയുടെ രമണനും വാഴക്കുലയും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തോടെ ടോം ആഗോള മലയാളി സമുഹത്തിൽ ശ്രദ്ധേയനായി. ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യരചനയിലേർപ്പെടുന്ന ടോം മാത്യൂസ് പല നോവലുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കൻ മലയാളി സാഹിത്യകാരന്മാരുടെയിടയിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളവരും കേരളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരുമായി അടുത്തിടപഴകുന്നവരുമായ അബ്ദുൾ പുന്നയൂർക്കുളത്തിനെയും ടോം മാത്യൂസിനെയും സാഹിത്യ സമ്മേളനത്തിെൻറയും സാഹിത്യ അവാർഡു കമ്മിറ്റിയുടെയും ചുമതലക്കാരാക്കുന്നതിൽ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും ഇരുവരുടെയും നേതൃത്വത്തിൽ പ്രവർത്തനസജ്ജരായ കമ്മിറ്റിയംഗങ്ങളെക്കൂടി ഉൾപ്പെടുത്തി സാഹിത്യ സമ്മേളനവും സാഹിത്യ അവാർഡുകളും കുറ്റമറ്റതും അവിസ്മരണീയമായ സാഹിത്യാനുഭവവുമാക്കി മാറ്റുമെന്നുള്ള കാര്യത്തിൽ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡൻറ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ജോയി ഇട്ടൻ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ