സന്പൂർണ സൂര്യഗ്രഹണം നാസയുടെ വെബ്സൈറ്റിൽ
Monday, August 21, 2017 8:16 AM IST
വാഷിംഗ്ടണ്‍: ഓഗസ്റ്റ് 21ന് നോർത്ത് അമേരിക്കയിൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് 12 മുതൽ ലൈവായി നാസാ വെബ് സൈറ്റിൽ ലഭ്യമാകുമെന്ന് നാസാ അധികൃതർ അറിയിച്ചു.

നഗ്ന നേത്രങ്ങൾ കൊണ്ടു സൂര്യഗ്രഹണം വീക്ഷിക്കുന്നത് പിന്നീട് കാഴ്ചശക്തി ഉൾപ്പെടെ പല അവയവങ്ങൾക്കു ദോഷം ചെയ്യുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചതിനാലാണ്. ലൈവായി കാണിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചരിക്കുന്നതെന്നും ഇവർ പറഞ്ഞു.

സന്പൂർണ സൂര്യഗ്രഹണത്തിന്‍റെ അതിമനോഹരമായ ദൃശ്യം നാസാ ടിവിയിലും ലഭിക്കും. സോളാർ എക്ലിപ്സ് ഗ്ലാസുകൾ ഉപയോഗിച്ചു സൂര്യഗ്രഹണം വീക്ഷിക്കുന്നതും അതി സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദ്രന്‍റെ നിഴൽ സൂര്യനെ പൂർണമായും മറയ്ക്കുന്നതാണ് സന്പൂർണ സൂര്യഗ്രഹണം. 12 മുതൽ 4 വരെ പ്രക്ഷേപണം ഉണ്ടായിരിക്കും. സിഎൻഎനിലും ഇത് ലഭ്യമാണ്.

റിപ്പോർട്ട്: പി. പി. ചെറിയാൻ