സ്റ്റേജ് ഷോയുമായി ശ്രേയ ജയദീപ് സെപ്റ്റംബർ മൂന്നിന് ഡാളസിൽ
Tuesday, August 22, 2017 7:37 AM IST
ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച്യുവജന സഖ്യത്തിന്‍റെ ധനശേഖരണാർത്ഥം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആറിന് മാർത്തോമ്മ ഇവന്‍റ് സെന്‍ററിൽ വച്ചു ഷോ അരങ്ങേറുന്നു. ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഇടവക വികാരിയായ റവ. സജി പി.സി, അസിസ്റ്റന്‍റ് വികാർ റവ. മാത്യു ശമുവേൽ അഭ്യർത്ഥിച്ചു.

സംഗീതവും നൃത്തവും ഹാസ്യവും ഇഴചേർന്ന് ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് നിങ്ങളോടൊപ്പം സെവൻസീസ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിലാണ് എത്തുക. സംഗീത ആലാപന ലോകത്തിൽ കൊടുങ്കാറ്റ് വിതച്ച മഹാൽഭൂതം അഖിലേന്ത്യാ തലത്തിൽ തന്നെ ഇന്നറിപ്പെടുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ മലയാളികളുടെ പാട്ടുകാരി ശ്രേയ ജയദീപിനോടൊപ്പം പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനും നിരവധി ടെലിവിഷൻ ഷോയിലെ വിധി കർത്താവുമായ എം. ജി. ശ്രീകുമാർ, യുവ പിന്നണി ഗായകൻ രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമിയും ഒന്നിക്കുന്നു.

ഏഷ്യനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യ താരങ്ങളായ ഷിബു ലബാൻ, സെന്തിൽ അജ്ഞന അപ്പുകുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക്സ് കോമഡിയും പ്രശസ്തരാ കലാ പ്രതിഭകൾ നയിക്കുന്ന നയന മനോഹരങ്ങളായ നൃത്ത നൃത്ത്യങ്ങളും ഈ ഷോയ്ക്ക് മാറ്റേകുന്നു. പ്രശസ്ത കീബോർഡ് പ്ലയറായ അനൂപാണ് ഓർക്ക്സട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രൊഫണലിസത്തിന്‍റെ മികവും നൂതന സാങ്കേതികവിദ്യയുടെ സമന്യയവും അവതരണത്തിന്‍റെ വ്യത്യസ്തയും നിങ്ങളോടൊപ്പം ഷോയെ മറ്റു ഷോയിൽ നിന്നും വേറിട്ടതാകും എന്നതിൽ സംശയമില്ല. പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം. ടൈറ്റാൻ കോണ്‍ട്രാക്റ്റേഴ്സ് മെഗാ സ്പോണസറും ക്രിക്ക് വ്യൂ ഫാമിലി ടെൻറ്റിസ്ട്രി ഗ്രാൻഡ് സ്പോണ്‍സറും. സിഗ്മ ട്രാവൻ ആന്‍റ് ടൂർസ് ഇവന്‍റ് സ്പോണ്‍സറുമാണ് കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റവ. സജി പി.സി. 214 412 7951
റവ. മാത്യു ശമുവേൽ 972 975 7468
ജോബി ജോണ്‍- 214 235 3888
ലിബിൻ മാത്യു 682 552 0587
ജേക്കബ് വർഗീസ് 817 521 3519

റിപ്പോർട്ട്: ജീമോൻ റാന്നി