മലയാളീ എക്യൂമെനിക്കൽ ചർച്ച ക്രിക്കറ്റ് ചാംപ്യൻഷിപ്പ് കീരീടം മാർ ഗ്രിഗോറിയോസ് ചർച്ച് ടീമിന്
Wednesday, August 23, 2017 7:51 AM IST
ന്യൂയോർക്ക്: മലയാളി എക്യൂമെനിക്കൽ ചർച്ച് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്‍റെ രണ്ടാം വർഷ ടൂർണമെന്‍റ് വിജയകരമായി സമാപിച്ചു. 2017 ഓഗസ്റ്റ് 12നു ക്യുൻസിൽ ഉള്ള Cunningham ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന തീ പാറുന്ന പോരാട്ടത്തിന് ഒടുവിൽ ങമൃ ഏൃലഴമൃശീൗെ Mar Gregarious Orthodox Church, Staten Island ടീം വിജയ കിരീടം ചൂടി.

ചാരിറ്റിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് 2016ഇൽ തുടക്കം ഇട്ട ഈ ടൂർണമെന്‍റിലൂടെ ഇത്തവണയും 1,200 യുഎസ് ഡോളർ ചാരിറ്റിക്ക് സംഭാവന ആയി നൽകാൻ സാധിച്ചു.

പലതരം അസുഖങ്ങളാൽ വലയുന്ന കുട്ടികൾക്കും, അവരുടെ കുടുംബങ്ങൾക്കും വിവിധ രീതിയിൽ ആശ്രയം ആകുന്നRonald McDonald House of Long Island, A Non-profit organization (Located in the Cohen Children's Medical Center of New York campus) ഇന് ആണ് ഈ വർഷവും തുക സംഭാവന ചെയ്തത്.

റണ്ണറപ്പായ വിൻസന്‍റ് ഡീപോൾ ചർച്ചിനെ 53 റണ്‍സിന് പരാജയപ്പെടുത്തി ആണ് മാർ ഗ്രിഗോറിയോസ് ചർച്ച് വൻ വിജയം കരസ്ഥം ആക്കിയത്. 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 88 റണ്‍സ് എടുത്ത മാർ ഗ്രിഗോറിയോസ് ടീമിന്‍റെ ബാറ്റിങ്ങിനെ മുന്നിൽ നിന്നും നയിച്ചത് 18 ബോളിൽ 31 റണ്‍സ് എടുത്ത ക്യാപ്റ്റൻ മിഥുൾ ജേക്കബായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻസന്‍റ് ഡീപോൾ ടീം ബാറ്റിംഗ് തകർച്ചയോടെയാണ് ഇന്നിംഗ്സ് തുടങ്ങിയത്.

സെമി ഫൈനൽ ഉൾപ്പെടെ ഉള്ള കളികളിൽ അതുജ്വലമായ പ്രകടനം കാഴ്ചവെച്ച വിൻസന്‍റ് ഡീപോൾ ടീമിന് ഫൈനലിൽ പക്ഷെ തുടക്കത്തിൽ തന്നെ ഫോമിലായിരുന്ന ബാറ്റസ്മാൻമാരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതു ടീമിനെ സമ്മർദത്തിൽ ആക്കി.

3 വിക്കറ്റ് എടുത്ത മിഥുൾ ജേക്കബ് നയിച്ച ബോളിംഗ് അറ്റാക്കിനു മുൻപിൽ, 35 റണ്‍സിന് വിൻസന്‍റ് ഡീപോൾ ടീം മുട്ടു മടക്കേണ്ടി വന്നു. ഫൈനലിന്‍റെ മാൻ ഓഫ് ദി മാച്ച് ആയി മാർ ഗ്രിഗോറിയോസ് ചർച്ച് ടീമിലെ മിഥുൾ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബെസ്റ് ബാറ്റ്സ്മാൻ ഓഫ് ദ ടൂർണമെന്‍റ് ആയി സോണി മാത്യുവും (91 റണ്‍സ്) ബെസ്റ് ബൗളർഓഫ് ദ ടൂർണമെന്‍റ് ആയി അയ്യ ആമയ്യ എബി ബേബിയു (9 വിക്കറ്റ്സ് ), വിൻസന്‍റ് ഡീപോൾ ചർച്ച് ടീമിൽ നിന്നും അർഹരായി. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ഇതിലും വിജയകരമായി ടൂർണമെന്‍റ് നടത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞുവെന്ന് ഇതിന്‍റെ കമ്മറ്റി അഗംങ്ങൾ അറിയിച്ചത്.

മലയാളി എക്യൂമെനിക്കൽ ചർച്ച് ക്രിക്കറ്റ് ചാന്പ്യൻഷിപ് കോർഡിനേറ്റർസ്:
ജിൻസ് ജോസഫ്: 6467251564 മനു ജോർജ്: 5165700781 ജോഷ് ജോസഫ്: 5163026804 ജോപിസ് അലക്സ്: 7185010557 റോജിസ് ഫിലിപ്പ്: 5167283623 രജി ജോർജ് 7326703199 ഗോകുൽ രാജ്: 7189740703 മെജോ മാത്യു:5163764528 ജെറി ജോർജ്: 5167108886

റിപ്പോർട്ട് : ജോജോ കൊട്ടാരക്കര