ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടത്തി
ചാർലോട്ട്: അമേരിക്കയിലെ സീറോ മലബാർ സഭ ഷിക്കാഗോ അതിരൂപതയുടെ കീഴിലുള്ള ചാർലോട്ട് സെന്‍റ് മേരീസ് ദേവാലയത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടന്നു. രണ്ടു ദിവസം നീണ്ടുനിന്ന കർമങ്ങൾക്ക് വികാരി ഫാദർ പോൾ ചാലിശേരി നേതൃത്വം നൽകി. ചാർലോട്ട് ഇടവക രൂപീകരണത്തിന് ശേഷം വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത് ആദ്യമാണ്. വിശ്വാസികളുടെ സജീവ സാന്നിധ്യം ചടങ്ങുകളിൽ ഉണ്ടായിരുന്നു. സെപ്റ്റംബർ എട്ടിന് തുടങ്ങിയ ചടങ്ങുകൾ ഒൻപതിന് വൈകിട്ട് ദിവ്യബലിയോടെ സമാപിച്ചു.