ഐഎൻഎഐ ഫാർമക്കോളജി കോണ്‍ഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
Monday, September 11, 2017 10:42 AM IST
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ക്ലിനിക്കൽ ഫാർമക്കോളജി കോണ്‍ഫറൻസ് നവംബർ 11ന് സ്കോക്കിയിലുള്ള ഹോളിഡേ ഇന്നിൽ നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ നടത്തുന്ന വിപുലമായ സെമിനാറിൽ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. 7 സിഇയു ലഭിക്കുന്ന സെമിനാറിൽ ആനുകാലിക ചികിത്സാരീതികളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള കൃത്യമായ അറിവു ലഭിക്കും.

ഡോ. സിമി ജസ്റ്റോ ജോസഫ്, ഡോ. ബിനോയ് ജോർജ് എന്നിവർ സെമിനാറിന്‍റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.www.inaiusa.com എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങളും രജിസ്ട്രേഷൻ ഫോറവും ലഭിക്കും.

ഡോ. സന്ധ്യ സത്യകുമാർ, ഡോ. ലൂക്ക് കാൾസ്റോം, ഡോ. മാർഗരറ്റ്, കിപ്റ്റ, ആൻ ലൂക്കോസ്, ഷാറി മാത്യു, ക്രിസ്റോസ് വടകര, ഡോ. സിമി ജസ്റ്റോ, ഡോ. ബിനോയ് എന്നിവർ ക്ലാസുകൾ നയിക്കും. ഐഎൻഎഐ മെംബർമാർക്ക് 40 ഡോളറും അല്ലാത്തവർക്ക് 60 ഡോളറുമാണ് ഫീസ്.

വിവരങ്ങൾക്ക്: ഡോ. സിമി ജസ്റ്റോ 773 677 3225, ഡോ. ബിനോയ് ജോർജ് 630 656 0033.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം