ശ്രീനാരായണ ഒർഗനൈസേഷന്‍റെ മൂന്നാമത് കണ്‍വൻഷന് ന്യൂയോർക്ക് ഒരുങ്ങുന്നു
Monday, September 11, 2017 10:58 AM IST
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഒർഗനൈസേഷന്‍റെ മൂന്നാമത് കണ്‍വൻഷന് ന്യൂയോർക്ക് ഒരുങ്ങുന്നു.

ന്യൂയോർക്ക് സംസ്ഥാനത്തിലെ ക്യാറ്റ്സ്കിൽ ഗ്രാമത്തിലെ ഹോണേഴ്സ് ഹെവൻസ് റിസോർട്ടിലാണ് കണ്‍വൻഷൻ നടക്കുക.

ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂയോർക്ക് മേഖലയിലെ രജിസ്ട്രേഷന്‍റെ ആരംഭകർമം എകലോക വേദാന്ത വിദ്യാലയത്തിന്‍റെ മുഖ്യ ആചാര്യനായ സ്വാമി മുക്താനന്ദ യതി സെപ്റ്റംബർ24 ന് (ഞായർ) രാവിലെ 9.30ന് ന്യൂ ഹൈഡ്പാർക്കിലുള്ള വൈഷ്ണവക്ഷേത്രത്തിൽ നിർവഹിക്കും. തുടർന്ന് ഉച്ചക്ക് 1.30 വരെ നടക്കുന്ന യോഗത്തിൽ ഗുരുവരുളിനെക്കുറിച്ച് സ്വാമി മുക്താനന്ദ യതിയുടെ പ്രഭാഷണവും നടക്കും.

വിവരങ്ങൾക്ക് സജീവ് 9179790177, സുനിൽകുമാർ 5162257781.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം