ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി ഹെൽത്ത് ഫെയർ 23ന്
Monday, September 11, 2017 10:59 AM IST
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി (ഐഎൻഎഐ) സെപ്റ്റംബർ 23ന് ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഹെൽത്ത് ഫെയർ നടത്തുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് പരിപാടി.

‘Know your health' എന്ന തീമിനെ ആസ്പദമാക്കി നടത്തുന്ന ഫെയറിൽ വിവിധ പരിശോധനകൾ നടത്തും. ബ്ലഡ് പ്രഷർ. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ പരിശോധനകൾ, ഗ്ലൂക്കോമ ആൻഡ് വിഷൻ സ്ക്രീനിംഗ് അതോടൊപ്പം ശരീര ഭാരവും ബോഡിമാസ് ഇൻഡക്സും പരിശോധിക്കും.

ചടങ്ങിൽ ഹാർട്ട് അറ്റാക്കിന്‍റെ കാരണവും ചികിത്സയും അടിയന്തര ചികിത്സാരീതികൾ, പക്ഷാഘാതം തിരിച്ചറിയാനുള്ള മാർഗങ്ങൾ, ഡയബറ്റിക് പ്രതിരോധവും ചികിത്സയും സ്ലീപ് അപ്നിയ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതിന്‍റെ ആവശ്യകത, അഡ്വാൻസ്ഡ് ഡിറക്ടീവ്സിന്‍റെ ആവശ്യകത എന്നീ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസെടുക്കും.

ഹെൽത്ത് ഫെയറിന് ബീന വള്ളിക്കളം, സുനീന ചാക്കോ, സൂസൻ മാത്യു, സിമി ജസ്റ്റോ ജോസഫ്, റെജീന സേവ്യർ, റാണി കാപ്പൻ, ലിസി പീറ്റേഴ്സ്, ഷിജി അലക്സ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം