ഫിലാഡൽഫിയയിൽ ഫ്രണ്ട്സ് ഓഫ് റാന്നി ഓണാഘോഷം 30 ന്
Monday, September 11, 2017 11:02 AM IST
ഫിലാഡൽഫിയ: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 30ന് (ശനി) വൈകിട്ട് 5.30 നു ഫിലാഡൽഫിയയിലുള്ള അസൻഷൻ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികളായ സുരേഷ് നായർ, സുനിൽ ലാമണ്ണിൽ, സുനിൽ തോമസ് എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി സജി കരിംകുറ്റി ഓണാഘോഷ ചെയർമാനായും മനോജ് ലാമണ്ണിൽ പ്രോഗ്രാം കോ ഓർഡിനേറ്ററായും ജോണ്‍ ജോർജ് രക്ഷാധികാരിയായും കോ ഓർഡിനേറ്റേഴ്സുമാരായി ജോർജ് മാത്യു, മാത്യു ജോർജ്, ജെയിംസ്, മനു ചെറുകത്തറ, ടിനു, റെജി കാരക്കൽ, ക്രിസ്റ്റി, ദീപ ജെയിംസ്, ജയശ്രീ നായർ, എലിസബത്ത് ജോർജ്, സുനി മനോജ്, സിനി സുനിൽ, തോമസ് മാത്യു എന്നിവരുടെ നേതുത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുവാതിര, ഭരത നാട്യം, കുച്ചുപ്പുടി, വാദ്യ മേളം, താലപ്പൊലി, ഗാനമേള തുടങ്ങി നിരവധി കലാ പരിപാടികൾക്കൊപ്പം ഓണ സദ്യയും ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക് സുരേഷ് നായർ 2675158375, സുനിൽ ലാമണ്ണിൽ 2154606805.

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല