ശ്രീനിവാസ കുച്ചിബോട് ലയുടെ വിധവ നാടുകടത്തൽ ഭീഷണിയിൽ
കൻസാസ്: അമേരിക്കയിൽ വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജനും ഏവിയേഷൻ എൻജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട് ലയുടെ ഭാര്യ സുനയാന ഡിപോർട്ടേഷൻ ഭീഷണിയിൽ.

കൻസാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിൽ വച്ച് ആദം പൂരിൻടണ്‍ എന്ന മുൻ സൈനികനാണ് ശ്രീനിവാസിനെ വെടിവച്ചു കൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായി പരുക്കേൽപ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷൻ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവർക്കു നേരെ നിറയൊഴിച്ചത്.

10 വർഷം മുന്പാണ് സുനയാന അമേരിക്കയിൽ എത്തിയത്. ഭർത്താവ് കൊല്ലപ്പെടുന്നതിനുമുന്പ് ഇരുവരും ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഭർത്താവ് മരിച്ചതോടെ ഇവർ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭർത്താവിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവർക്ക് തിരിച്ച് അമേരിക്കയിലേക്കു വരാൻ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ കെവിൻ യോഡർ എന്ന യുഎസ് പ്രതിനിധി ഇടപെട്ടതിനെ തുടർന്ന് ഒരു വർഷത്തെ താത്കാലിക വീസ അനുവദിച്ചിരുന്നു.

വംശീയ വിദ്വേഷത്തിനിരയായി ഫെബ്രുവരി 22ന് ശ്രീനിവാസ് എനിക്ക് നഷ്ടപ്പെട്ടപ്പോൾ എന്‍റെ ഇമിഗ്രേഷൻ സ്റ്റാറ്റസും നഷ്ടപ്പെടുകയായിരുന്നു –സുനയായ പറഞ്ഞു. ട്രംപിന്‍റെ ഇമിഗ്രേഷൻ നയം കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാൽ തന്‍റെ ഭാവി എന്തായി തീരുമെന്ന ആശങ്കയിലാണ് ഇവർ. കെവിന്‍റെ ഉറപ്പിേ·ലാണ് ഇവർ പ്രതീക്ഷയർപ്പിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ