ഡെൽമയുടെ ഓണാഘോഷം 16 ന്
Tuesday, September 12, 2017 7:08 AM IST
ഡെലവെർ (ന്യൂജേഴ്സി) മലയാളി അസോസിയേഷൻ (ഡെൽമ) വിവിധ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 16ന് (ശനി) രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ഡെലവെർ ഹൊക്കേസിൻ ലക്ഷ്മി ടെന്പിളിൽ ആണ് ആഘോഷ പരിപാടികൾ.

ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖ നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികൾക്ക് വനിതകളുടെ മാത്രമായ ഒരു കമ്മിറ്റി നേതൃത്വം നൽകുന്നു എന്നതാണ് ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ പ്രധാന പ്രത്യേകത. ഘോഷയാത്രയോടെ മാവേലിക്ക് വരവേല്പ്, കുട്ടികളുടെ മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: അബിത ജോസ് 3025611395, സുമ ബിജു 3027436262, ഡെബി അൽമേഡ 3025405402, ജൂലി വിൽസണ്‍ 3027574140, മീര നായർ 3028981627.