മോ​ദി ഭീ​ക​ര​ർ​ക്കാ​യി കാ​ഷ്മീ​ർ തു​റ​ന്നു​കൊ​ടു​ത്തു: രാ​ഹു​ൽ
Tuesday, September 12, 2017 9:58 AM IST
കാ​ലി​ഫോ​ർ​ണി​യ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭീ​ക​ര​ർ​ക്ക് കാ​ഷ്മീ​രി​ൽ വി​ശാ​ല​മാ​യ ഇ​ടം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഉപാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ‌ ഗാ​ന്ധി. ഇ​ത് കാ​ഷ്മീ​രി​നെ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബെ​ർ​കെ​ലി​യി​ലെ കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ഡി​പി​യു​മാ​യി രാ​ഷ്ട്രീ​യ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​നു​ള്ള മോ​ദി​യു​ടെ തീ​രു​മാ​നം ത​ന്ത്ര​പ​ര​മാ​യ പി​ശ​കാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കാ​ഷ്മീ​രി യു​വാ​ക്ക​ളെ എ​ത്തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി​രു​ന്നു പി​ഡി​പി. ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​തോ​ടെ യു​വാ​ക്ക​ളെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ പി​ഡി​പി പ​രാ​ജ​യ​പ്പെ​ട്ടു. മോ​ദി കാ​ഷ്മീ​രി​നെ ഭീ​ക​ര​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​വ​ർ കാ​ഷ്മീ​രി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നു. ഇ​തോ​ടെ കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു.

കാ​ഷ്മീ​രി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​നി​ക്ക് ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന പി​ഡി​പി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ചെ​റി​യ രാ​ഷ്ട്രീ​യ ലാ​ഭ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​ത്ത​രം ത​ന്ത്ര​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​ടു​ക്കു​മ്പോ​ൾ നി​ങ്ങ​ൾ രാ​ജ്യ​ത്തി​ന് വ​ലി​യ പ​രി​ക്കാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​നി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, ഈ ​മേ​ഖ​ല​യി​ലെ മ​റ്റു താ​ൽ​പ​ര്യ​ക്കാ​ർ​ക്കും ഇ​ടം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.