ന്യൂയോർക്കിൽ ഫോമാ വിമൻസ് ഫോറം സെമിനാർ ഒക്ടോബർ ഒന്നിന്
Wednesday, September 13, 2017 10:03 AM IST
ന്യൂയോർക്ക്: ഓർഗൻ ഡൊണേഷൻ, ട്രാൻസ്പ്ലാന്േ‍റഷൻ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നടത്തുവാനായി ഫോമാ വിമൻസ് ഫോറം സെമിനാർ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബർഗിലെ സിതാർ പാലസ് ഇന്ത്യൻ റസ്റ്ററന്‍റിൽ ഒക്ടോബർ ഒന്നിന് (ഞായർ) 2.30 മുതൽ 6.30 വരെ നടത്തുന്ന സെമിനാറിൽ അവയവദാനത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റി വിദഗ്ദർ സംസാരിക്കും.

സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമൻസ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കുവാനുള്ള ഒരു വേദിയായിരിക്കും സെമിനാർ. രേഖയിൽ നിന്നും കിഡ്നി സ്വീകരിച്ച ദീപ്തി നായരേയും ചടങ്ങിൽ ആദരിക്കും.

വിമൻസ് ഫോറം മിഡ് അറ്റ്ലാന്‍റിക് ചാപ്റ്ററും ന്യൂയോർക്ക് മെട്രോ, എംപയർ ചാപ്റ്ററുകളും ചേർന്ന് സംയുക്തമായി നടത്തുന്ന സെമിനാറിൽ ന്യൂയോർക്കിൽനിന്നുള്ള നെഫ്രോളജിസ്റ്റ് ഡോ. മധു ഭാസ്കർ, സൗത്ത് ഏഷ്യൻ മാരോ റിക്രൂട്ടിംഗ് ഏജൻസി(സമാർ) മെഡിക്കൽ ഡയറക്ടറും പ്രോഗ്രാം ഓഫീസറുമായ ഡോ. റോണ്‍ ജേയ്ക്കബ് എന്നിവർ കിഡ്നി, ബോണ്‍ മാരോ ട്രാൻസ്പ്ലാന്േ‍റഷൻ എന്നിവയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് സംസാരിക്കും.

മരണശേഷവും ജീവിച്ചിരിക്കുന്പോൾതന്നെയും അവയവദാനം ചെയ്യാനുള്ള അവസരങ്ങളെപ്പറ്റി സെമിനാറിൽ ചർച്ച നടക്കും. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക നേതാക്ക·ാരും പങ്കെടുക്കുമെന്ന് വിമൻസ് ഫോറം ചെയർപേഴ്സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു.

വിവരങ്ങൾക്ക്: ഡോ. സാറാ ഈശോ 8453044606, രേഖ നായർ 3478854886, ലോണ ഏബ്രഹാം 9172970003, ഷീല ശ്രീകുമാർ 7329258801, ഡോണ ജോസഫ് 9144413300, ബെറ്റി ഉമ്മൻ 9145233593, റോസമ്മ അറയ്ക്കൽ 7186195561, ലാലി കളപുരയ്ക്കൽ 5162324819.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്