ഹൂസ്റ്റണിൽ "പൂമരം’ 16 ന്
Friday, September 15, 2017 10:19 AM IST
ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന രാഗ താള നടന വിസ്മയം പൂമരം സെപ്റ്റംബർ 16 ന് (ശനി) ഹൂസ്റ്റണിലെ സ്റ്റാഫോഡിലുള്ള സിവിക് സെന്‍ററിൽ അരങ്ങേറും.

ചിരിയരങ്ങിന്‍റെയും നാദ വിന്യാസങ്ങളുടേയും നീണ്ട രണ്ടര മണിക്കൂർ അവിസ്മരണീയമായ ഒരു അസുലഭ മുഹൂർത്തമാക്കുവാൻ ഒരുങ്ങുകയാണ് പൂമരത്തിലൂടെ അനുഗ്രഹീതരായ ഒരുപറ്റം കലാകാരന്മാരും കലാകാരികളും.

ഒറ്റക്കന്പിയിൽ രാഗ താള ലയ ശ്രുതി വിന്യാസങ്ങളിലൂടെ ലോക റിക്കാർഡ് സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മി, പുല്ലാങ്കുഴലിൽ നാദവിസ്മയം തീർക്കുന്ന ഓടക്കുഴൽ മാന്ത്രികൻ ചേർത്തല രാജേഷ്, നാട്യശാസ്ത്രത്തിന്‍റെ ഭാവഭേദങ്ങൾ കൊണ്ട് മനം മയക്കുന്ന അനുശ്രീ, പൊട്ടി ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്താൻ അബി തുടങ്ങിയവർ എത്തുന്നു.

വിവരങ്ങൾക്ക്: ശശിധരൻ പിള്ള 832 428 6929, ശശിധരൻ നായർ 832 860 0371, സുനിൽ മേനോൻ 832613 2253, ജയൻ അരവിന്ദാക്ഷൻ 832 713 1713.

റിപ്പോർട്ട്: ശങ്കരൻകുട്ടി