വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു
Saturday, September 16, 2017 5:52 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന ബിസിനസ് സെമിനാർ ചെയർപേഴ്സണും ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഡയോസിസ് കൗണ്‍സിൽ മെംബറുമായ ഡോ. ഫിലിപ്പ് ജോർജിന്‍റെ മാതാവ് തങ്കമ്മ (അന്നാമ്മ - 96) യുടെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.

പ്രസിഡന്‍റ് ടെറൻസണ്‍ തോമസ്, സെക്രട്ടറി ആന്േ‍റാ വർക്കി, ട്രഷറർ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്‍റ് ഷയിനി ഷാജൻ, ജോയിന്‍റ് സെക്രട്ടറി ലിജോ ജോണ്‍, കമ്മിറ്റി മെംബേഴ്സ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ