ഡാളസ് സൗഹൃദ വേദി പൊതുയോഗം 17 ന്
Saturday, September 16, 2017 5:57 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദി നടത്തിയ സെപ്റ്റംബർ നാലിന് നടത്തിയ ഓണാഘോഷ പരിപാടിയെ സംബന്ധിച്ച പ്രതികരണങ്ങൾ ആരായുവാൻ പൊതുയോഗം സംഘടിപ്പിക്കുന്നു. സെപറ്റംബര് 17 നു (ഞായർ) കാരോൾട്ടൻ ജോസിയിലുള്ള സാബു ഇന്ത്യൻ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

ഹൃസ്വകാലംകൊണ്ട് മലയാളികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു പറ്റിയ കലാ സംകാരികാരിക പ്രവാസി സംഘടനയാണ് ഡാളസ് സൗഹൃദ വേദി. മെംബർമാരുടെ അംഗസഖ്യയിൽ രണ്ടാം സ്ഥാനത്തെത്തിയ ഡാളസ് സൗഹൃദ വേദി പ്രവർത്തന ശൈലിയിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.

രാഷ്രീയത്തിലൂടെ സംസ്ഥാന നേതൃത്വ സ്ഥാനം അലങ്കരിച്ചിട്ടുള്ള എബി മക്കപ്പുഴ, പഞ്ചായത്ത് ജനപ്രതിനിധിയായി ദീർഘകാലത്തെ സേവന പാരന്പര്യമുള്ള അജയകുമാര് എന്നിവരാണ് ഈ സംഘടനയെ ഒരു മാതൃക സംഘടനയാക്കി മാറ്റിയത്. എബ്രഹാം തെക്കേമുറി, മാർത്തോമ സഭയുടെ അമേരിക്കൻ ഭദ്രസന ട്രഷറർ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ, പത്തനാപുരം സെന്‍റ് സ്റ്റീഫന് കോളജ് റിട്ട. പ്രഫസർ സോമൻ ജോർജ്, എബി മക്കപ്പുഴ എന്നിവരാണ് സംഘടനയുടെ ഉപദേശക സമിതി അംഗങ്ങൾ.