സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ ഈ​ദ് കു​ടും​ബ സം​ഗ​മം
Monday, September 18, 2017 9:18 AM IST
ഇ​ർ​വൈ​ൻ, കാ​ലി​ഫോ​ർ​ണി​യ: സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള മ​ല​യാ​ളി മു​സ്ലിം കു​ടും​ബ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി എ​സ്സി​എം​എം​എ (SCMMA) സം​ഘ​ട​ന ഒ​രു​ക്കി​യ ഇ​ക്കൊ​ല്ല​ത്തെ ഈ​ദ് കു​ടും​ബ സം​ഗ​മം സെ​പ്റ്റം​ബ​ർ 9 ശ​നി​യാ​ഴ്ച ഏ​ർ​വൈ​ൻ ഓ​ർ​ച്ചാ​ർ​ഡ് പാ​ർ​ക്കി​ൽ വ​ച്ചു ന​ട​ന്നു.

ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ന്നു​മാ​യു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് ജ·​നാ​ടും വീ​ടും അ​വി​ടു​ത്തെ ആ​ഘോ​ഷ​ങ്ങ​ളും ന​ഷ്ട​മാ​വു​ന്ന അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക്ക് ഗൃ​ഹാ​തു​ര​ത്വം തി​രി​ച്ചു കി​ട്ടാ​നും ആ​ഘോ​ഷി​ക്കാ​നും ല​ഭി​ച്ച ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​യി മാ​റി .

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മു​സ്ലിം അ​സോ​സി​യേ​ഷ​ൻ നെ​റ്റ്വ​ർ​ക്ക് (AMMAN) ന​ട​ത്തി​യ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​യി​ദു മൗ​ല​വി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. രു​ചി​യേ​റി​യ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി​യ ഫി​റോ​സ് മു​സ്ത​ഫ​യ്ക്കും സ​ഹാ​യി കു​ഞ്ഞു മു​ഹ​മ്മ​ദി​നും സം​ഘ​ട​ന​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക അ​വാ​ർ​ഡ് ന​ൽ​കി.

പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് / അ​ബ്ദു​ൽ ഷു​ക്കൂ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​സാ​ഹോ​ദ​ര്യ സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും ഉ​പ​ദേ​ശ​ക സ​മി​തി​യും പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം