ഷാ​രോ​ണ്‍ വോ​യ്സ് സം​ഗീ​ത സാ​യാ​ഹ്നം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്
Tuesday, September 19, 2017 5:23 AM IST
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്തു​ന്ന കൊ​യ്ത്തു മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന്യു​യോ​ർ​ക്ക് ഷാ​രോ​ണ്‍ വോ​യ്സി​ന്‍റെ സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കും. ബെ​ൻ​ശാ​ലേം എ​സ്ജി​എം​ഒ​സി​യി​ൽ രാ​വി​ലെ 11 മു​ത​ൽ കൊ​യ്ത്തു മ​ഹോ​ത്സ​വം ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ര​ണ്ടി​ന് ന്യു​യോ​ർ​ക്കി​ലെ ഷാ​ജു പീ​റ്റ​ർ, സാ​റ പീ​റ്റ​ർ എ​ന്നീ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്ന​വും ഉ​ണ്ടാ​യി​രി​ക്കും. കൊ​യ്ത്തു​ത്സ​വ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത് വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി അ​ഭ്യ​ർ​ത്ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക : 215 639 4132

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ