ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Wednesday, September 20, 2017 9:36 AM IST
മി​നി​സോ​ട്ട: മി​നി​സോ​ട്ട സെ​ന്‍റ് പോ​ളി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​നി റി​യ പ​ട്ടേ​ൽ(20) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന റി​യാ​യു​ടെ കാ​റി​ൽ യു​വാ​വും യു​വ​തി​യും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ യു​വാ​വ് കാ​ന്പ​ല്ലി​നെ പോ​ലീ​സ് പി​ന്നീ​ടു പി​ടി​കൂ​ടി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ മി​നി​സോ​ട്ട ജ​യി​ലി​ലേ​ക്ക് മാ​റ്റി. പ്ര​തി​ക്കു ജാ​മ്യം നി​ഷേ​ധി​ച്ചു.

മി​നി​സോ​ട്ട ഹെ​ന്നി​പി​ൻ കൗ​ണ്ടി​യി​ൽ പു​ല​ർ​ച്ചെ 3.50 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​ച്ച വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. സെ​ന്‍റ് തോ​മ​സ് യൂ​ണി​വേ​ഴ്സി​റ്റി ബി​സി​ന​സ് മേ​ജ​ർ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു റി​യാ. മി​നി​സോ​ട്ടാ​യി​ലെ ഭ​ര​ത്- ദേ​വ​യാ​നി ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. മ​രി​ച്ച റി​യാ​യും ഇ​ടി​ച്ച വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കാ​ന്പ​ല്ലും ഫെ​യ്സ്ബു​ക്ക് സ്നേ​ഹി​ത​രാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഗ്രേ​റ്റ​ർ മി​നി​യാ പോ​ലീ​സ് ബി​സി കോ​ഫി ബ്രാ​ൻ​ണ്ട് അം​ബാ​സ​ഡ​റാ​യി​രു​ന്ന റി​യാ പ​ട്ടേ​ൽ. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് മി​നി​സോ​ട്ട​യി​ൽ നി​ന്നാ​ണ് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്. റി​യാ​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ