സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഡോ. ​സാം ക​ട​മ്മ​നി​ട്ട അ​മേ​രി​ക്ക​യി​ൽ
Thursday, September 21, 2017 8:57 AM IST
ന്യൂ​യോ​ർ​ക്ക്: ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ 'സ്ഥാ​നം' ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി. ഷി​ക്കാ​ഗോ, ഡി​ട്രോ​യി​റ്റ്, ഫി​ലാ​ഡ​ൽ​ഫി​യ, ന്യു​യോ​ർ​ക്ക്, കാ​ലി​ഫോ​ർ​ണി​യ, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഡോ. ​സാം ക​ട​മ്മ​നി​ട്ട പ​ങ്കെ​ടു​ക്കും.

ഓ​ണ​പ്പാ​ട്ടു​ക​ൾ, പ്ര​ണ​യ ഗാ​ന​ങ്ങ​ൾ, ല​ളി​ത ഗാ​ന​ങ്ങ​ൾ, ഹി​ന്ദു ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ​ക്കു ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ഡോ. ​സാം ക​ട​മ്മ​നി​ട്ട തൃ​പ്പൂ​ണി​ത്തു​റ ആ​ർ. എ​ൽ. വി. ​കോ​ളേ​ജി​ൽ സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്.

ക്രൈ​സ്ത​വ സ​ഭ​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​ക​ളെ തു​റ​ന്നു കാ​ട്ടു​ന്ന സി​നി​മ​യാ​ണ് സ്ഥാ​നം. ചേ​രി​തി​രി​ഞ്ഞു​ള്ള പോ​ർ​വി​ളി​ക​ൾ​ക്കു പ​ക്ഷം പി​ടി​ക്കാ​തെ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ക​യാ​ണ് പ​ദ്മ​ശ്രീ മ​ധു അ​വ​ത​രി​പ്പി​ക്കു​ന്ന അ​ല​ക്സാ​ണ്ട​ർ സ​ർ എ​ന്ന ക​ഥാ​പാ​ത്രം. മ​ഹാ​പ​ണ്ഡി​ത​നാ​യ അ​ല​ക്സാ​ണ്ട​ർ സാ​റി​ന്‍റെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണ് വി​നു മോ​ഹ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ദീ​പ് എ​ന്ന നാ​യ​ക ക​ഥാ​പാ​ത്രം. ഹ​യ​ർ സെ​ക്ക​ണ്ട​റി ക​ലോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ള​വി​ക​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ല​ക്സാ​ണ്ട​ർ സാ​റി​ന്‍റെ ചെ​റു​മ​ക​ൾ വി​മ​ല എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മാ​ള​വി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​യ് മാ​ത്യു, സു​നി​ൽ സു​ഗ​ത, കെ.​പി.​എ.​സി.​ല​ളി​ത, രാ​കേ​ന്ദു, ശൈ​ല​ജ, വി​ഷ്ണു, തി​രു​വ​ല്ല സാ​ബ, പ​ദ്മ​നാ​ഭ​ൻ ത​ന്പി, ഹ​രി​ലാ​ൽ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട് . ഛായാ​ഗ്ര​ഹ​ണം ശ​ര​ത്, എ​ഡി​റ്റി​ങ് സി​ദ്ധാ​ർ​ത്ഥ ശി​വ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​നി​ൽ കെ.​പെ​ണ്ണു​ക്ക​ര, ക​ലാ​സം​വി​ധാ​നം കെ.​ഗി​രീ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജ​യേ​ഷ്, ച​മ​യം​പ​ട്ട​ണം റ​ഷീ​ദ്, ശ​ബ്ദ​ലേ​ഖ​നം ഹ​രി​കു​മാ​ർ, മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി​ക​ൾ സു​നി​ൽ സ്ക​റി​യ മാ​ത്യു, വി​നോ​ദ് വി​ശ്വം, സം​വി​ധാ​ന സ​ഹാ​യി​ക​ൾ പ്ര​വീ​ണ്‍ ബി ​സാ​മു​വേ​ൽ, അ​ജി​ത് കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ർ​ജു​ൻ ആ​യി​ല​ത്ത്, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം ദീ​പ അ​ല​ക്സ്,ഷി​ജു ജി ​ബാ​ല​ൻ, വാ​ർ​ത്താ വി​ത​ര​ണം എ.​എ​സ് ദി​നേ​ശ് , ടൈ​റ്റി​ൽ ഡി​സൈ​ൻ ബി​ജൂ​സ്.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം