ജി​ൽ​സ​ണ്‍ ജോ​സി​ന് കൊ​ളം​ബ​സ് ന​സ്രാ​ണി അ​വാ​ർ​ഡ്
Thursday, September 21, 2017 9:06 AM IST
ഒ​ഹാ​യോ: അ​മേ​രി​ക്ക​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ​വും പാ​ര​ന്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു അ​ക്ഷീ​ണ പ്ര​യ​ത്നം ന​ട​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന ന്ധ​കൊ​ളം​ബ​സ് ന​സ്രാ​ണി അ​വാ​ർ​ഡി​ന് ജി​ൽ​സ​ണ്‍ ജോ​സ് അ​ർ​ഹ​നാ​യി. കൊ​ളം​ബ​സ് സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന് ന​ല്കി​ക്കൊ​ണ്ടി​ക്കു​ന്ന വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​ണ് ഈ ​അ​വാ​ർ​ഡി​ന് ജി​ൽ​സ​ണി​നെ അ​ർ​ഹ​നാ​ക്കി​യ​ത്.

ഒ​ഹാ​യോ​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ന​സ്രാ​ണി അ​വാ​ർ​ഡ് ജി​ൽ​സ​ണി​നു കൈ​മാ​റി. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഫാ. ​ജോ​ർ​ജ് ഉൗ​രാ​ളി​ക്കു​ന്നേ​ൽ, ഫാ. ​ദേ​വ​സ്യ കാ​നാ​ട്ട്, ഫാ. ​ജോ​ണ്‍ വ​ട​ക്കേ​റ്റം, ഫാ. ​റോ​ബ​ർ​ട്ട് കി​റ്റ്സ്മി​ല്ല​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഗ്രീ​നാ പ​ള്ളി​ത്താ​നം, കി​ര​ണ്‍ എ​ല​വു​ങ്ക​ൽ, ഷിം​സ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഈ ​അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും, മ​നോ​ജ് ആ​ന്‍റ​ണി റി​പ്പോ​ർ​ട്ടും, ജി​ൽ​സ​ണ്‍ ജോ​സ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വ​ണ്ടാ​മ​റ്റം ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജി​ൽ​സ​ണ്‍ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ക​യും, പി​ന്നീ​ട് ഇ​ന്ത്യ​യി​ലും ഒ​മാ​നി​ലും, യു​എ​ഇ​യി​ലും ജോ​ലി ചെ​യ്യു​ക​യു​ണ്ടാ​യി. അ​തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ക​യും യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ (യു​എ​സ്പി​എ​സ്) സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്നു. ഭാ​ര്യ: ജ​യ. മ​ക്ക​ൾ: ജൂ​ലി, ജാ​സ്മി​ൻ, ജെ​സീ​ക്ക, ഇ​മ്മാ​നു​വേ​ൽ, ക്രി​സ്റ്റോ​ഫ​ർ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം