ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റത്തിന്‍റെ ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡ് ഏ​ലി​യാ​മ്മ തോ​മ​സിന്
Thursday, September 21, 2017 9:15 AM IST
ഫി​ല​ഡ​ൽ​ഫി​യ: വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ത്സ​വം കൂ​ടി​യാ​യ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ​ഫോ​റം ട്രൈ​സ്സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ൽ ബ്രു​മ്മാ​ളി​ൽ നി​ന്നു​ള്ള ഏ​ലി​യാ​മ്മ തോ​മ​സ് ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡി​നു അ​ർ​ഹ​യാ​യി.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ജൈ​വ​കൃ​ഷി​യി​ലേ​ക്കു ആ​ക​ർ​ഷി​പ്പി​ക്കു​വാ​നും കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കൃ​ഷി​യി​ൽ ത​ത്പ​ര​രും, നി​പൂ​ണ​രു​മാ​യ നി​ര​വ​ധി​പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നുì. വി​ത്തൂåാ​ദ​നം മു​ത​ൽ വി​ള​വെ​ടു​പ്പു​വ​രെ​യു​ള്ള പ്ര​ക്രി​യ​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്. പ​തി​നെ​ട്ട് അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു, ഇ​തി​ൽ നി​ന്നും എ​ട്ടു തോ​ട്ട​ങ്ങ​ൾ ഫൈ​ന​ൽ റൗ​ണ്ടി​ൽ എ​ത്തു​ക​യു​ണ്ടാ​യി. അ​തി​ൽ നി​ന്നാ​ണ് ക​ർ​ഷ​ക​ര​ത്ന​ത്തെ​യും മ​റ്റു​വി​ജ​യി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്.
||
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കൃ​ഷി​ത്തോ​ട്ട​ങ്ങ​ളെ​ല്ലാം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യാ​ളി​ക​ളു​ടെ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം എ​ത്ര വ​ലു​താ​ണെ​ന്ന്് ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡു​ജേ​താ​വാ​യ ഏ​ലി​യാ​മ്മ തോ​മ​സി​ന്‍റെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ന്നും മ​ന​സ്സി​ലാ​ക്ക​മെ​ന്ന്് അ​വാ​ർ​ഡ് കോ​ഡി​നേ​റ്റ​ർ മോ​ഡി ജേ​ക്ക​ബ് പ​റ​ഞ്ഞു.

ര​ണ്ടാം​സ​മ്മാ​നം ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ നി​ന്നു​ള്ള വ​റു​ഗീ​സ് പി. ​മ​ത്താ​യി​യു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ മൂ​ന്നാം സ്ഥാ​നം സ്പ്രിം​ഗ്ഫീ​ഡി​ൽ നി​ന്നു​ള്ള സു​ജാ​ത നാ​യ​രു​ടെ അ​ടു​ക്ക​ള​ത്തോ​ട്ട​വും നേ​ടി.

ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ അ​തി​ഥി റെ​സ്റ്റോ​റ​ന്‍റി​ന്‍റെ പേ​രി​ലു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി മു​ഖ്യ അ​തി​ഥി വി​നീ​ത നാ​യ​രി​ൽ നി​ന്ന് ഏ​ലി​യാ​മ്മ തോ​മ​സ് ഏ​റ്റു​വാ​ങ്ങി. ക​ർ​ഷ​ര​ത്നം സ്പോ​ണ്‍​സ​റാ​യ ശോ​ശാ​മ്മ ചെ​റി​യാ​നും, അ​രോ​മ റ​സ്റ്റോ​റ​ന്‍റ് ന​ന​ജേ​ഴ്സി​യും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. അ​വാ​ർ​ഡ് ക​മ്മ​റ്റി കോ​ഡി​നേ​റ്റ​ർ മോ​ഡി ജേ​ക്ക​ബി​നോ​ടൊ​പ്പം ഫാ​ദ​ർ ഫി​ലി​പ്പ് മോ​ഡ​യി​ൽ, ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ, ജോ​ർ​ജ്ജ് പ​ണി​ക്ക​ർ, എ​ന്നി​വ​ർ വി​ധി ക​ർ​ത്താ​ക്ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു. ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം റോ​ണി വ​റു​ഗീ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സു​മോ​ദ് നെ​ല്ലി​ക്കാ​ല, ടി.​ജെ തോം​സ​ണ്‍, ജോ​ഷി കു​ര്യ​ക്കോ​സ് രാ​ജ​ൻ സാ​മു​വ​ൽ ലീ​നോ സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ