പ്രീ​ത ബ​റാ​റ സി​എ​ൻ​എ​ൻ സീ​നി​യ​ർ ലീ​ഗ​ൽ അ​ന​ലി​സ്റ്റ്
Thursday, September 21, 2017 9:15 AM IST
ന്യു​യോ​ർ​ക്ക്: മു​ൻ യു​എ​സ് അ​റ്റോ​ർ​ണി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ പ്രീ​ത ബ​റാ​റ​യെ സി​എ​ൻ​എ​ൻ സീ​നി​യ​ർ ലീ​ഗ​ൽ അ​ന​ലി​സ്റ്റാ​യി നി​യ​മി​ച്ചു. ന്യൂ​യോ​ർ​ക്ക് സ​തേ​ണ്‍ ഡി​സ്ട്രി​ക്റ്റ് യു​എ​സ് അ​റ്റോ​ർ​ണി​യാ​യി​രി​ക്കു​ന്പോ​ൾ പ്ര​സി​ഡ​ന്‍റ് ട്രം​പ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു ആ​റു​മാ​സം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് പു​തി​യ നി​യ​മ​നം ല​ഭി​ച്ച​ത്.

ഒ​ബാ​മ നി​യ​മി​ച്ച 45 യു​എ​സ് അ​റ്റോ​ർ​ണി​മാ​രോ​ടു രാ​ജി​വ​യ്ക്കാ​ൻ ഒ​രേ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്രീ​ത ബ​റാ​റ സ്വ​യം രാ​ജി​വ​യ്ക്കു​ന്ന​തി​ന് ത​യ്യാ​റാ​യ​ത്. ട്രം​പി​ന്‍റെ ന​ട​പ​ടി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നു.

ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റി​ട്ടും പ്രീ​ത ബ​റാ​റ​യോ​ട് യു​എ​സ് അ​റ്റോ​ർ​ണി​യാ​യി തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പൊ​തു തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി പ്രീ​തി​നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് യു​എ​സ് അ​റ്റോ​ർ​ണി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്ത്ര​പ്ര​ധാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ വ​ള​രെ ശ്ലാ​ഘ​നീ​യ​മാ​യി ബ​റാ​റ ന​ട​ത്തി​യി​രു​ന്നു. പു​തി​യ സ്ഥാ​ന ല​ബ്ധി​യി​ൽ പൂ​ർ​ണ​തൃ​പ്ത​നാ​ണെ​ന്ന് പ്രീ​ത ബ​റാ​റ പ്ര​തി​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ