സോജി മീഡിയ എക്സലൻസ് അവാർഡ് 2017
Friday, September 22, 2017 2:06 AM IST
ഷിക്കാഗോ: അമേരിക്കൻ ദൃശ്യ-മാധ്യമ രംഗത്ത് തനതായ ശൈലിയിൽ ദൃശ്യചാരുതയാർന്ന മനോഹര കാഴ്ചകൾ ഒരുക്കിയ സോജി മീഡിയ ദൃശ്യമാധ്യമ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രതിഭകളെ ആദരിക്കുന്നു. സെപ്റ്റംബർ 22-നു വൈകുന്നേരം ഏഴിനു ഗ്ലെൻ ഓക്സ് ഹൈസ്കൂളിൽ (74-20 Commonwelth Blvd, Queens, NY 11426) വച്ചാണു അവാർഡ് വിതരണം നടക്കുന്നത്.

തുടർന്ന് മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാർ, ശ്രേയ ജയദീപ് എന്നിവർ നയിക്കുന്ന ’നിങ്ങളോടൊപ്പം’ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.

അവാർഡിന് അർഹരായവർ: ഗ്ലാഡ്സണ്‍ വർഗീസ് (കമ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്), സുനിൽ ട്രൈസ്റ്റാർ, പ്രവാസി ചാനൽ (മീഡിയ), ഡോ. ഫ്രീമു വർഗീസ് (ബെസ്റ്റ് ഇവന്‍റ് ഓഫ് ദി ഇയർ- നാഫാ 2017), സിജോ വടക്കൻ, ഫ്ളവേഴ്സ് ടിവി യു.എസ്.എ (മീഡിയ & റിയൽ എസ്റ്റേറ്റ്), ടോം ജോർജ് (ആക്ടർ, ഡയറക്ടർ - മീഡിയ), ഡോ. കൃഷ്ണ കിഷോർ (മീഡിയ റിപ്പോർട്ടിംഗ്), ജോസ് കാടാപ്പുറം കൈരളി ടിവി യു.എസ്.എ (മീഡിയ), പോൾ കറുകപ്പള്ളിൽ (ഫൊക്കാന), ടോസിൻ ഏബ്രഹാം (വിഷ്വൽ മീഡിയ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം