ലാ​നാ ന്യൂ​യോ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് വ​ൻ വി​ജ​യം
Friday, September 22, 2017 9:16 AM IST
ന്യൂ​യോ​ർ​ക്ക്: ഒ​ക്ടോ​ബ​ർ 6, 7, 8 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് സെ​പ്റ്റം​ബ​ർ 9 ന് ​ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്നു. ലാ​നാ ക​ണ്‍​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ സ്നേ​ഹി​ക​ളു​ടേ​യും സാ​ഹി​ത്യ​കാ​രന്മാ​രു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ഹ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. തു​ട​ർ​ന്ന് നി​ർ​മ്മ​ല ജോ​സ​ഫ്, സ​ന്തോ​ഷ് പാ​ലാ, പി. ​ടി. പൗ​ലോ​സ് എ​ന്നി​വ​രി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ചെ​ക്ക് മ​നോ​ഹ​ർ തോ​മ​സ് ഏ​റ്റു​വാ​ങ്ങി. ലാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് പാ​ലാ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​ന​ന്ദ​കു​മാ​ർ ചാ​ണ​യി​ൽ, റെ​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് മ​ർ​ക്കോ​സ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ബാ​ബു പാ​റ​ക്ക​ൽ, രാ​ജു തോ​മ​സ്, സാം​സി കൊ​ടു​മ​ണ്‍ (സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഡോ. ​എ.​കെ.​ബി.​പി​ള്ള, രാ​ജു മൈ​ല​പ്ര, രാ​ജു തോ​മ​സ്, കെ. ​കെ. ജോ​ണ്‍​സ​ണ്‍, ഡോ. ​എ​ൻ. പി. ​ഷീ​ല തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു. ലാ​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​മാ​ത്യൂ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ഡി​ന്ന​റി​നു​ശേ​ഷം യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ