സീ​റോ മ​ല​ബാ​ർ കാ​റ്റ​ക്കെ​റ്റി​ക്ക​ൽ കോ​ണ്‍​ഫ​റ​ൻ​സ് സെ​പ്റ്റം​ബ​ർ 30ന് ​ഷി​ക്കാ​ഗോ​യി​ൽ
Friday, September 22, 2017 9:22 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം 2017 സെ​പ്റ്റം​ബ​ർ 30നു ​ശ​നി​യാ​ഴ്ച ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ക്കും. രൂ​പ​ത​യി​ലെ 41 ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 30 മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള പ്രി​ൻ​സി​പ്പ​ൽ​മാ​ർ രൂ​പ​താ ക​ത്തീ​ഡ്ര​ൽ ആ​സ്ഥാ​ന​ത്തു​വ​ച്ചു ന​ട​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ലാ​യി 9000 വി​ദ്യാ​ർ​ത്ഥി​ക​ളും 1100 അ​ധ്യാ​പ​ക​രു​ണ്ട്.

ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് സ​മ്മേ​ള​ന​ത്തി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി ഡീ​ൻ റ​വ.​ഡോ. സി​ബി പു​ളി​ക്ക​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും. വി. ​കു​ർ​ബാ​ന കേ​ന്ദ്രീ​കൃ​ത​മാ​യ മ​ത​ബോ​ധ​ന​ത്തെ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം റ​വ.​ഡോ. സി​ബി പു​ളി​ക്ക​ൽ അ​വ​ത​രി​പ്പി​ക്കും.

രൂ​പ​ത​യു​ടെ കൂ​രി​യാ അം​ഗ​ങ്ങ​ളാ​യ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. മ​ത​ബോ​ധ​ന ച​ർ​ച്ച​ക​ളി​ൽ റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി, ഫാ. ​പോ​ൾ ചാ​ലി​ശേ​രി എ​ന്നി​വ​രും പ​ങ്കു​ചേ​രും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം