വി.ഒ. മാത്യു ഓരത്തേൽ നിര്യാതനായി
Saturday, September 23, 2017 2:26 AM IST
ന്യൂയോർക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേൽ (94) സെപ്റ്റംബർ 22-നു നിര്യാതനായി. മുൻകാല ബിസിനസുകാരനും, കേരളാ കോണ്‍ഗ്രസിന്‍റെ ആരംഭകാല സജീവ പ്രവർത്തകനുമായിരുന്നു.

ഭാര്യ: അന്നമ്മ മാത്യു വടയാർ മാലിയേൽ കുടുംബാംഗമാണ്.
മക്കൾ: ഒ.എം. വർക്കി (ന്യൂയോർക്ക്), സിസിലി കൂവള്ളൂർ (ന്യൂയോർക്ക്), ജോസഫ് ഒ.എം. (ഫ്ളോറിഡ), അന്ന ഫെർണാണ്ടസ് (ന്യൂയോർക്ക്), പരേതനായ ബന്നി മാത്യു (ന്യൂയോർക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂർ), ക്ലൈംസ് മാത്യു (ദുബായ്).
പരേതൻ തോമസ് കൂവള്ളൂരിന്‍റെ ഭാര്യാ പിതാവാണ്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 25-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്സ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നതും, തുടർന്നു കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. കുടുംബാംഗങ്ങൾക്കുവേണ്ടി തോമസ് കൂവള്ളൂർ (914 409 5772) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം