ലാ​സ് വെ​ഗാ​സി​ൽ ര​ക്ത​ദാ​ന ക്യാ​ന്പും ഭ​ക്ഷ​ണ​വി​ത​ര​ണ​വും
ലാ​സ് വെ​ഗാ​സ്: അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ അ​തി​ദാ​രു​ണ​മാ​യ വെ​ടി​വെ​യ്പു സം​ഭ​വ​ത്തി​ൽ അ​നി​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട് പ​രു​ക്കേ​റ്റ​വ​രെ​യും, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​മി​ത്രാ​ധി​ക​ളെ​യും, വെ​ഗാ​സി​ൽ കു​ടു​ങ്ങി​പോ​യ​വ​രെ​യും സ​ഹാ​യി​ക്കു​വാ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​സ് വേ​ഗ​സും പ​ങ്കു​ചേ​രു​ന്നു.

പ​ത്ത് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഓ​രോ ഗ്രൂ​പ്പാ​യി ത​രം തി​രി​ച്ചു​ള്ള ര​ക്ത​ദാ​ന ക്യാ​ന്പി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ആ​ന്‍റ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ബ കു​രീ​ക്കാ​ട്ടി​ൽ, ജി​നി ഗി​രീ​ഷ് എ​ന്നീ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ടീം ​ആ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ പ​ത്ത് ഞാ​യ​റാ​ഴ്ച്ച വ​രെ​യാ​യി​രി​ക്കും അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​ര​ക്ത​ദാ​ന ക്യാ​ന്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​വും, വെ​ള്ള​വും അം​ഗ​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന​ത​യി​രി​ക്കും. സീ​ൽ ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഫു​ഡ് ഡ്രൈ​വ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി പി.​ആ​ർ​ഒ രോ​ഷ്നി ജോ​ബ്, ട്ര​ഷ​റ​ർ ത്രേ​സ്യാ​മ്മ ബാ​ബു, കോ​ർ​ഡി​നേ​റ്റ​ർ ബി​ജു ക​ല്ലു​പു​ര​ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ ആ​റി​നു വെ​ള്ളി​യ​ഴ്ച്ച​ക്ക് മു​ൻ​പാ​യി ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ്ടാ​താ​ണ്.

വെ​ഗാ​സ് കാ​ണു​വാ​നെ​ത്തി​യ അ​നേ​കം മ​ല​യാ​ളി​ക​ൾ ഈ ​സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​തു​വ​രെ മ​ട​ക്ക​യാ​ത്ര ശ​രി​യാ​വാ​തെ വ​ല​യു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ി ന്ധ​ക​ല​വേ​ഗാ​സ്.​ഓ​ർ​ഗ്ന്ധ എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ക​മ്മ​റ്റി​യം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ! വി​വ​ര​ങ്ങ​ൾ​ക്ക്:

സെ​ക്ര​ട്ട​റി ജോ​ണ്‍ ചെ​റി​യാ​ൻ 702 238 5868
പ്ര​സി​ഡ​ന്‍റ് പ​ന്ത​ളം ബി​ജു തോ​മ​സ് 725 222 4777

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്