ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ന് നാ​സോ കൗ​ണ്ടി​യു​ടെ പ്ര​ശ​സ്തി പ​ത്രം
Wednesday, October 4, 2017 10:21 AM IST
ന്യൂ​യോ​ർ​ക്ക്: സ​മ​ഗ്ര സാ​മൂ​ഹി​ക സേ​വ​നം പ​രി​ഗ​ണി​ച്ച് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ സാ​മൂ​ഹി​ക സേ​വ​ക​ൻ ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ന് നാ​സോ കൗ​ണ്ടി​യു​ടെ പ്ര​ശ​സ്തി പ​ത്രം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ലും മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നó ധാ​രാ​ളം ജ​ന​ങ്ങ​ൾ​ക്ക് ജാ​തി-​മ​ത-​ദേ​ശ ഭേ​ദ​മെ​ന്യേ സാ​ന്ത്വ​ന​വും സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്നó ജോ​ർ​ജ്ജ് കൊ​ട്ടാ​രം, ര​ണ്ടു പ​തി​റ്റാ​ണ്ടി​ൽð ഏ​റെ​യാ​യി ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽð ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽð സോ​ഷ്യ​വ​ർ​ക്ക​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ഹൈ​ഡ്പാ​ർ​ക്കി​ൽð ന​ട​ത്ത​പ്പെ​ട്ട ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വ​ർ​ണ്ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ വ​ച്ചു നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽð നാ​സോ കൗ​ണ്ടി ക്ലാ​ർ​ക്ക് മൗ​റീ​ൻ ഒ’​കേ​ണ​ൽð പ്ര​ശ​സ്തി​പ​ത്രം സ​മ്മാ​നി​ച്ചു.

ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ളേ​ജ് ഓ​ഫ് സോ​ഷ്യ​ൽð സ​യ​ൻ​സി​ൽð നി​ന്നും എം.​എ​സ്.​ഡ​ബ്ല്യൂ​വും സോ​ഷ്യð സ​ർ​വ്വീ​സ് ഡി​പ്ലോ​മ​യും ക​ള​മ​ശേ​രി എ​സ്സി​എം​എ​സ്. കോ​ളേ​ജിð നി​ന്നും ജേ​ർ​ണ​ലി​സ​ത്തി​ൽð പി​ജി ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ജോ​ർ​ജ,് തൊ​ണ്ണൂ​റു​ക​ളു​ടെ ആ​ദ്യം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​ന് മു​ന്പും കേ​ര​ള​ത്തി​ലെð കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽð ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

സി​എം​ഐ സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽð ഉ​ണ്ടാ​യി​രു​ന്ന '​കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റൽ ഡ​വ​ല​പ്മെ​ന്‍റ് പ്രേ​ജ​ക്ട്' അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം പ്രേ​ജ​ക്ട് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ലൂ​ടെ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 25,000 കു​ടും​ബ​ങ്ങ​ളു​ടെ ഇ​ട​യി​ൽð ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ മെ​ഡി​ക്ക​ൽð ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് രോ​ഗ നി​വാ​ര​ണ​വും രോ​ഗ പ്ര​തി​രോ​ധ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽð ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്സ് ക്ല​ബ്ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് സെ​ക്ര​ട്ട​റി, ഇ​ൻ​ഡ്യ​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സെ​ക്ര​ട്ട​റി, നോ​ർ​ത്ത് ബെñ​റോ​സ് സി​വി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗം, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് നാ​ഷ​ണ​ൽð ചാ​രി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും ജോ​ർ​ജ് കൊ​ട്ടാ​രം പ്ര​ശ​സ്ത സേ​വ​നം കാ​ഴ്ച വ​ച്ചി​ട്ടു​ണ്ട്.